സൂപ്പര്‍ ഓവറില്‍ അതൃപ്തി പ്രകടിപ്പിച്ച് വില്യംസണ്‍; സ്റ്റോക്‌സ് സൂപ്പര്‍ ഹീറോയെന്ന് മോര്‍ഗന്‍
ലണ്ടന്‍: ഒന്നരമാസത്തോളം കാലം നീണ്ടുനിന്ന ഐസിസി ഏകദിന ലോകകപ്പ് സമാപിച്ചിരിക്കുന്നു. തുടക്കംമുതല്‍ ഏവരും സാധ്യത കല്‍പ്പിച്ചിരുന്ന ഇംഗ്ലണ്ട് തന്നെ കിരീടം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍, പലരും കരുതിയിരുന്നതുപോലെ എളുപ്പമായിരുന്നില്ല ഇംഗ്ലണ്ടിന്റെ കിരീടധാരണം. ലീഗ് മത്സരങ്ങളില്‍ മൂന്നെണ്ണം തോറ്റ അവര്‍ ഫൈനലില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് കിരീടധാരണം നടത്തിയത്.
സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ ബൗണ്ടറികളുടെ എണ്ണംനോക്കി ഇംഗ്ലണ്ട് കിരീടം നേടുമ്പോള്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ സന്തോഷവാനല്ല. ഇത് വിഴുങ്ങാന്‍ ഇത്തിരി പ്രയാസമുണ്ടെന്നാണ് പുതിയ നിയമത്തെക്കുറിച്ച് വില്യംസണിന്റെ പ്രതികരണം. മാത്രമല്ല, ഫൈനല്‍ ദിവസം ഒന്നും തങ്ങള്‍ക്ക് അനുകൂലമായി വന്നതില്ലെന്നും വില്യംസണ്‍ പറഞ്ഞു.

തോല്‍വിയെക്കുറിച്ച് വില്യംസണ്‍
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത തീരുമാനം തെറ്റിയില്ലെന്ന് വ്യല്യംസണ്‍ ചൂണ്ടിക്കാട്ടി. 10-20 റണ്‍സ് കൂടുതല്‍ നേടാന്‍ കഴിയുമായിരുന്നു. എന്നാല്‍, ലോകകപ്പ് ഫൈനലിലും ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞു. അവസാന ഓവറില്‍ ഓവര്‍ത്രോ ആയി 4 റണ്‍സ് വിട്ടുകൊടുക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണ്. ചില മത്സരങ്ങളില്‍ അങ്ങിനെ സംഭവിക്കുമെന്നും വില്യംസണ്‍ വ്യക്തമാക്കി. ഇരുഭാഗത്തേക്കും പലതവണ മാറിമറിഞ്ഞ മത്സരത്തിനൊടുവില്‍ ജയം സ്വന്തമാക്കിയ ഇംഗ്ലണ്ടിനെ വില്യംസണ്‍ അഭിനന്ദിക്കുകയും ചെയ്തു.

കിരീടാവേശത്തില്‍ മോര്‍ഗന്‍
ഇംഗ്ലണ്ടിനെ ആദ്യ കിരീടത്തിലേക്ക് നയിക്കാനായതിന്റെ ആവേശത്തിലാണ് ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗന്‍. ടീമിന് വിജയം നേടിക്കൊടുത്ത ബെന്‍ സ്‌റ്റോക്‌സ് സൂപ്പര്‍ ഹീറോയാണെന്ന് ക്യാപ്റ്റന്‍ പുകഴ്ത്തി. വര്‍ഷങ്ങളായുള്ള കഠിനധ്വാനവും അര്‍പ്പണവും ചേര്‍ന്നതാണ് വിജയം. ലോകകപ്പ് നേടുന്നത് സങ്കല്‍പ്പിക്കാന്‍ താന്‍ ഒരിക്കലും സ്വയം അനുവദിച്ചിരുന്നില്ലെന്നും ക്യാപ്റ്റന്‍ വെളിപ്പെടുത്തി.

സ്‌റ്റോക്‌സും ബട്‌ലറും കരകയറ്റി
ഒരവസരത്തില്‍ ഇംഗ്ലണ്ട് 84 റണ്‍സിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ഇവിടെവെച്ച് ബെന്‍ സ്റ്റോക്‌സും ജോസ് ബട്‌ലറും 110 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയത് നേട്ടമായി. ബട്‌ലര്‍ പുറത്തായതിന് ശേഷവും അവസാന ഓവര്‍വരെ അങ്കംവെട്ടിയാണ് സ്‌റ്റോക്‌സ് ടീമിന് കിരീടം സമ്മാനിച്ചത്. ഫൈനലിലെ താരവും സ്റ്റോക്‌സ് തന്നെ. ലോകകപ്പില്‍ ഓള്‍റൗണ്ട് പ്രകടനമാണ് സ്റ്റോക്‌സ് പുറത്തെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications