ഫിറ്റ്‌നസ് ടെസ്റ്റിനിടെ സഹോദരന്‍ വസ്ത്രമഴിച്ചതിനെക്കുറിച്ച് പാക് താരം കമ്രാന്‍ അക്മല്‍
ദുബായ്: പാക്കിസ്ഥാന്‍ മധ്യനിര ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഉമര്‍ അക്മലിനെതിരായ വിവാദത്തില്‍ പ്രതികരിച്ച് സഹോദരന്‍ കമ്രാന്‍ അക്മല്‍. സംഭവം മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ചതാണെന്നും അത് വെറും തമാശയായിരുന്നുമെന്നുമാണ് കമ്രാന്റെ പ്രതികരണം. ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ട താരം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍വെച്ച് ട്രെയ്‌നര്‍ക്കുമുന്നില്‍ വസ്ത്രമഴിച്ചത് അച്ചടക്ക നടപടിക്കിടയാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഉമര്‍ അക്മലും ട്രെയ്‌നര്‍ യാസിറും ഒരുമിച്ച് പഠിച്ചവരാണെന്ന് കമ്രാന്‍ വ്യക്തമാക്കി. അവര്‍ സുഹൃത്തുക്കളാണ്. ഉമര്‍ തമാശരൂപേണ പറഞ്ഞകാര്യം ഊതിപ്പെരുപ്പിക്കുകയായിരുന്നു. ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും കമ്രാന്‍ പറഞ്ഞു. നേരത്തെ കമ്രാന്‍ അക്മലും ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. രണ്ടുതവണ ടെസ്റ്റിന് എത്താതെ മുങ്ങിയ താരം പിന്നീട് ടെസ്റ്റിനെത്തിയിട്ടും പരാജയപ്പെട്ടു.

കളിക്കാര്‍ക്ക് ശാരീരിക ക്ഷമത നിര്‍ബന്ധമാക്കുകയാണ് പാക്കിസ്ഥാന്‍. ഇപ്പോഴത്തെ ദേശീയ ടീം പരിശീലകനും സെലക്ടറുമായ മിസ്ബ ഉല്‍ ഹഖും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നവര്‍ക്കും ഫിറ്റ്‌നസ് ആവശ്യമാണെന്ന് മിസ്ബ പറയുന്നു. ഉമര്‍ അക്മലും, കമ്രാന്‍ അക്മലും നേരത്തെ തന്നെ ഫിറ്റ്‌നസിന്റെ പേരില്‍ ടീമില്‍നിന്നും പുറത്തായിട്ടുള്ളവരാണ്. പാക് ടീമിന് ഒട്ടേറെ വിജയങ്ങള്‍ നേടിക്കൊടുത്ത താരമാണ് ഉമര്‍. 16 ടെസ്റ്റും, 121 ഏകദിനങ്ങളും 84 ടി20 മത്സരങ്ങളും രാജ്യത്തിനായി കളിച്ചിട്ടുണ്ട്. താരത്തിനെതിരെ നടക്കുന്ന അന്വേഷണം പൂര്‍ത്തിയായ ശേഷം അച്ചടക്ക നടപടിയെക്കുറിച്ച് തീരുമാനിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications