Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ലോകകപ്പ്; ബോളിവുഡ് താരം ഷാരൂഖ് ഖാന് കലിംഗ സേനയുടെ ഭീഷണി

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പ് നടക്കാനിരിക്കെ ബോളിവുഡ് താരം ഷാരൂഖ് ഖാന് കലിംഗ സേനയുടെ ഭീഷണി. താരം ലോകകപ്പ് ഉദ്ഘാടന വേളയില്‍ എത്തിയാല്‍ കറുത്ത മഷി ഒഴിക്കുമെന്നാണ് ഭീഷണി. 2001ല്‍ പുറത്തിറങ്ങിയ ഷാരൂഖിന്റെ അശോക എന്ന സിനിമ ഒഡീഷയിലെ ജനങ്ങളെ അധിക്ഷേപിക്കുന്നതാണെന്നാണ് കലിംഗ സേന ആരോപിക്കുന്നത്.

ഒഡീഷയിലെ ഭുവനേശ്വറില്‍ നവംബര്‍ 28നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ലോകകപ്പിനോട് അനുബന്ധിച്ച് ഷാരൂഖ് ഖാനും എ ആര്‍ റഹ്മാനും പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി എത്തിയാല്‍ ആക്രമിക്കുമെന്ന് കലിംഗ സേന സെക്രട്ടറി നിഹാര്‍ പാനി വ്യക്തമാക്കി. ഷാരൂഖ് ഖാന്‍ വിമാനത്താവളത്തില്‍ നിന്നും സ്റ്റേഡിയത്തില്‍ എത്തുന്നതുവരെ കരിങ്കൊടി പ്രതിഷേധവും ഉണ്ടായിരിക്കും. ഇതിനായി പ്രവര്‍ത്തകര്‍ തയ്യാറെടുത്തെന്നാണ് നിഹാറിന്റെ മുന്നറിയിപ്പ്.

shahrukh-khan

2001ലാണ് ഷാരൂഖ് ഖാന്റെ അശോക സിനിമ റിലീസ് ചെയ്തത്. സിനിമയില്‍ ഒഡീഷയിലെ ജനങ്ങളെ അപമാനിക്കുന്ന രംഗങ്ങളുണ്ടെന്നും ഷാരൂഖ് ഖാന്‍ ഇതിന് മാപ്പു പറയണമെന്നുമാണ് ഇപ്പോള്‍ സംഘടനയുടെ ആവശ്യം. ഷാരൂഖിനെതിരെ നവംബര്‍ 11ന് പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. ഷാരൂഖ് ഖാനെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആണ് ഉദ്ഘാടന ചടങ്ങിനായി ക്ഷണിച്ചത്. ഭീഷണിയെ തുടര്‍ന്ന് കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഷാരൂഖിന് സുരക്ഷയൊരുക്കും. ഹോക്കി ലോകകപ്പിനായി തയ്യാറാക്കിയ വീഡിയോയില്‍ ഷാരൂഖ് ഖാനും പ്രത്യക്ഷപ്പെടുന്നുണ്ട്.

Story first published: Friday, November 23, 2018, 17:04 [IST]
Other articles published on Nov 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+