വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ സീസണിനുള്ള ഹോം കിറ്റ് പുറത്തിറക്കി യുവന്റസ്

ടുറിന്‍: പുതിയ സീസണിന് മുന്നോടിയായി പുതിയ ഹോം കിറ്റ് പുറത്തിറക്കി യുവന്റസ്. പഴയ ജഴ്‌സിയില്‍ നിന്ന് വ്യത്യസ്തമായി കറുപ്പുനിറം കൂടുതല്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ജഴ്‌സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടീമിലെ മുഖ്യതാരങ്ങളെല്ലാം ജഴ്‌സി പുതിയ ജഴ്‌സി അണിഞ്ഞുള്ള ചിത്രം യുവന്റസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൈയിലും കോളറിലും കറുപ്പ് നിറമാണ് പുതിയ ജഴ്‌സിയുടെ പ്രധാന സവിശേഷത.

ആരാധകര്‍ക്ക് നിരാശ; ബിഗ് ബാഷ് ലീഗില്‍ എ.ബി.ഡി വെടിക്കെട്ട് ഉണ്ടാകില്ലആരാധകര്‍ക്ക് നിരാശ; ബിഗ് ബാഷ് ലീഗില്‍ എ.ബി.ഡി വെടിക്കെട്ട് ഉണ്ടാകില്ല

നേരത്തെ ഇംഗ്ലീഷ് അക്ഷരം എച്ചിന്റെ രൂപത്തില്‍ കറുപ്പ് നിറം വരുന്നതരത്തിലായിരുന്നു പഴയ ജഴ്‌സി. ഇതിനുള്ളില്‍ സ്‌പോണ്‍സര്‍മാരായ ജീപ്പിന്റെ പേരും എഴുതിയിട്ടുണ്ടായിരുന്നു. പുതിയ ജഴ്‌സിയില്‍ ഒരുഭാഗത്ത് വെളുപ്പും ഒരുഭാഗത്ത് കറുപ്പുമാണ്. ജീപ്പെന്ന് വെളുപ്പും കറുപ്പും ഉപയോഗിച്ചാണ് ഏഴുതിയിരിക്കുന്നത്. ഇതിന്റെ നടുവിലാണ് റോസ് കളറിലുള്ള വരയുമുണ്ട്. 1897ലാണ് യുവന്റസ് ക്ലബ്ബ് രൂപീകൃതമാകുന്നത്. 1903ന് ശേഷം വെളുപ്പും കറുപ്പും ഇടകലര്‍ത്തിയുള്ള ജഴ്‌സിയാണ് യുവന്റസ് ഉപയോഗിക്കുന്നത്.

juventus

ഇത്തവണത്തെ ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് കിരീടം നേടിയെങ്കിലും ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പുറത്തായി. ഇത്തവണയടക്കം തുടര്‍ച്ചയായ എട്ടാം തവണയാണ് യുവന്റസ് സീരി എ കിരീടം നേടുന്നത്. 35 സീരി എ കിരീടങ്ങള്‍ അലമാരയിലുള്ള യുവന്റസ് അടുത്ത സീസണില്‍ അടിമുടി മാറ്റങ്ങളുമായാവും ഇറങ്ങുക. യുവതാരം പൗലോ ഡിബാലയെ യുവന്റസ് ഒഴിവാക്കുമെന്നാണ് വിവരം.

Story first published: Monday, May 13, 2019, 9:18 [IST]
Other articles published on May 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X