വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോള്‍ പോഗ്ബയ്ക്കായി വമ്പന്‍ ഓഫറുമായി യുവന്റസ്; പ്രതികരിക്കാതെ യുണൈറ്റഡ്

ടുറിന്‍: ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മുന്നില്‍ വമ്പന്‍ ഓഫറുമായി യുവന്റസ്. രണ്ട് സൂപ്പര്‍ താരങ്ങളെ പോഗ്ബയ്ക്ക് പകരമായി നല്‍കാമെന്നാണ് യുവന്റസിന്റെ വാഗ്ദാനം .സൂപ്പര്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍സുകിച്ച്,എമറി ക്യാന്‍ എന്നിവരെ വിട്ടുനല്‍കാമെന്നാണ് യുവന്റസ് യുണൈറ്റഡിന് മുന്നില്‍ ഓഫര്‍ വെച്ചത്. എന്നാല്‍ ഇതുവരെ യുണൈറ്റഡ് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സീസണിന്റെ മുന്നോടിയായി പോഗ്ബയെ റാഞ്ചാന്‍ റയല്‍ മാഡ്രിഡ് ശ്രമിച്ചെങ്കിലും യുണൈറ്റഡ് വിട്ടുനല്‍കാന്‍ തയ്യാറായില്ല.

ഇതോടെ സ്പാനിഷ് ക്ലബ്ബ് പിന്മാറിയെങ്കിലും ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ പോഗ്ബയെ സ്വന്തമാക്കാന്‍ യുവന്റസ് തന്ത്രം മെനയുകയായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗോണ്‍സാലോ ഹിഗ്വെയ്‌നും പൗലോ ഡിബാലയും മുന്‍ നിരയില്‍ നന്നായി കളിക്കുന്നുണ്ടെങ്കിലും മധ്യനിരയിലെ മികച്ച താരങ്ങളുടെ അഭാവം യുവന്റസിലുണ്ട്. പോഗ്ബയെത്തിയാല്‍ ഇത് പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് യുവന്റസ് കോച്ച് മൗറീസ്യോ സാറി.

ജിയാംപോളോ പുറത്ത്; എ സി മിലാനെ രക്ഷിക്കാന്‍ പുതിയ പരിശീലകന്‍ജിയാംപോളോ പുറത്ത്; എ സി മിലാനെ രക്ഷിക്കാന്‍ പുതിയ പരിശീലകന്‍

paul-pogba

എന്നാല്‍ പോഗ്ബയെ യുണൈറ്റഡ് വിട്ടുനല്‍കാനുള്ള സാധ്യത കുറവാണ്. മോശം ഫോമിലാണെങ്കിലും യുണൈറ്റഡ് നിരയിലെ വജ്രായുധമാണ് പോഗ്ബ. പഴയ പ്രതാപത്തിന് ചീത്തപ്പേര് കേല്‍പ്പിക്കുന്ന പ്രകടനമാണ് ഈ സീസണില്‍ യുണൈറ്റഡ് പുറത്തെടുക്കുന്നത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. ഈ അവസരത്തില്‍ പോഗ്ബയെ വിട്ടുനല്‍കാന്‍ യുണൈറ്റഡ് തയ്യാറാവാനുള്ള സാധ്യത വിരളമാണ്.

Story first published: Thursday, October 10, 2019, 9:01 [IST]
Other articles published on Oct 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X