വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ക്രിക്കറ്റിലെ പുതിയ എംഎസ് ധോണി ഈ താരമാണ്; ഓസീസ് കോച്ച് പറയുന്നു

നവ ക്രിക്കറ്റിലെ ധോണിയാണ് ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍

ലണ്ടന്‍: ലോക ക്രിക്കറ്റില്‍ പകരംവെക്കാനില്ലാത്ത താരമാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും മാത്രമല്ല, ഏറ്റവും തന്ത്രശാലിയായ ക്യാപ്റ്റനെന്ന നിലയിലും ധോണിക്ക് പകരം മറ്റൊരു താരത്തെ സങ്കല്‍പിക്കുക പ്രയാസമാണ്. എന്നാലിതാ, നവ ക്രിക്കറ്റിലെ എംഎസ് ധോണിയാണ് ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍ എന്നാണ് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറുടെ അഭിപ്രായം.

കോപ്പ അമേരിക്ക: ചാംപ്യന്‍മാരെ വീഴ്ത്തി ഉറുഗ്വേ മുന്നേറി, ക്വാര്‍ട്ടര്‍ ലൈനപ്പായികോപ്പ അമേരിക്ക: ചാംപ്യന്‍മാരെ വീഴ്ത്തി ഉറുഗ്വേ മുന്നേറി, ക്വാര്‍ട്ടര്‍ ലൈനപ്പായി

വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും മികവ് തെളിയിച്ച താരമാണ് ബട്‌ലര്‍. വമ്പന്‍ അടികള്‍കൊണ്ട് പൊടുന്നനെ റണ്‍നിരക്ക് ഉയര്‍ത്താന്‍ താരത്തിന് കഴിയും. ലോകകപ്പില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങവെ പ്രധാന വെല്ലുവിളി ബട്‌ലര്‍ ആയിരിക്കുമെന്നാണ് ലാംഗര്‍ പറയുന്നു. ബട്‌ലര്‍ അസാധ്യമായ ഒരു കളിക്കാരനാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് കാണാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നും ലാംഗര്‍ പറഞ്ഞു.

langer and butler

ബാറ്റിങ് കാണാന്‍ ഇഷ്ടമാണെങ്കിലും തങ്ങള്‍ക്കെതിരെ ബട്‌ലര്‍ റണ്ണൊന്നുമെടുക്കാതെ പുറത്താകുന്നതാണ് ലാംഗറുടെ താത്പര്യം. ഇംഗ്ലണ്ട് അതിശക്തമായ ബാറ്റിങ്‌നിരയുള്ള ടീമാണെന്നതില്‍ ലാംഗര്‍ക്ക് സംശയമില്ല. ഇത്തവണ പാക്കിസ്ഥാനെതിരെയും ശ്രീലങ്കയക്കെതിരെയും ഇംഗ്ലണ്ട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ തങ്ങള്‍ക്കും കഴിയുമെന്നാണ് ലാംഗറുടെ വിശ്വാസം.

Story first published: Tuesday, June 25, 2019, 9:11 [IST]
Other articles published on Jun 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X