Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തുകൊണ്ട് ഇന്ത്യന്‍ ടീം പരിശീലകനായില്ല? കാരണം വെളിപ്പെടുത്തി ജോണ്ടി റോഡ്‌സ്

കേപ്ടൗണ്‍: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡറാരെന്ന ചോദ്യത്തിന് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്‌സെന്നാകും ഉത്തരം. അസാമാന്യ ഫീല്‍ഡിങ് പ്രതിഭകൊണ്ട് ക്രിക്കറ്റ് ലോകകത്തെ ഞെട്ടിച്ച് ജോണ്ടി റോഡ്‌സ് ഐപിഎല്ലിലടക്കം പരിശീലക സംഘത്തില്‍ സജീവമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഏറെ സ്‌നേഹിക്കുന്ന ജോണ്ടി ഇന്ത്യന്‍ ദേശീയ ടീം ഫീല്‍ഡിങ് കോച്ചാകാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അത് പരിഗണിക്കപ്പെടാതെ തഴയപ്പെട്ടു. ലോകക്രിക്കറ്റിലെ പകരംവെക്കാനില്ലാത്ത ഫീല്‍ഡിങ് ഇതിഹാസത്തെ എന്തുകൊണ്ടാണ് ബിസിസിഐ പരിഗണിക്കാത്തതെന്ന ചോദ്യത്തിന് ഉത്തരം നല്‍കി ജോണ്ടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ജോണ്ടി പ്രതികരിച്ചത്. അവര്‍ പറഞ്ഞു നോ താങ്ക്‌സ് എന്നാണ് ജോണ്ടി പ്രതികരിച്ചത്. പരിശീലകാനാവാന്‍ അതിയായ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും ബിസിസി ഐയാണ് ജോണ്ടിയെ പരിഗണിക്കാത്തതെന്ന് ഇതില്‍ നിന്ന് വ്യക്തം. ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പരിഗണ നല്‍കുന്നതിനാലാണ് ജോണ്ടിയുടെ അപേക്ഷ അവസാനഘട്ടത്തിലേക്ക് പരിഗണിക്കാതിരുന്നതെന്ന് എംഎസ്‌കെ പ്രസാദ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആര്‍ ശ്രീധറാണ് ഇന്ത്യയുടെ നിലവിലെ ഫീല്‍ഡിങ് കോച്ച്. ഫീല്‍ഡിങ് തലത്തില്‍ ഇന്ത്യ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ടെങ്കിലും ജോണ്ടിയെപ്പോലൊരു മികച്ച താരത്തിന്റെ പരിശീലനം ലഭിച്ചാല്‍ ടീമിനത് കൂടുതല്‍ ഗുണം ചെയ്‌തേക്കും.

jontyrhodes

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു ജോണ്ടി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഫീല്‍ഡിങ് കോച്ചാണ് ജോണ്ടി. 50കാരനായ ജോണ്ടി ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 52 ടെസ്റ്റില്‍ നിന്ന് 34 ക്യാച്ചും 245 ഏകദിനത്തില്‍ നിന്ന് 105 ക്യാച്ചും നേടിയിട്ടുണ്ട്. 164 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 127 ക്യാച്ചും 371 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 158 ക്യാച്ചും ജോണ്ടിയുടെ പേരിലുണ്ട്. 2003 ലാണ് ജോണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

Hardik Pandya, Shikhar Dhawan, Bhuvneshwar Kumar Set To Be Recalled For South Africa ODIs
Story first published: Monday, March 9, 2020, 9:46 [IST]
Other articles published on Mar 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+