Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കന്‍ ടീം അതു മറന്നോ? രക്ഷിക്കാന്‍ ഇനി അദ്ദേഹമില്ല... ഓര്‍മിപ്പിച്ച് റോഡ്‌സ്

ജൊഹാനസ്ബര്‍ഗ്: ഈ ലോകകപ്പില്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീം ദക്ഷിണാഫ്രിക്കയായിരിക്കും. കളിച്ച രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട് സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് ഫഫ് ഡുപ്ലെസിയും സംഘവും. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോടു നിരുപാധികം കീഴടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കു രണ്ടാമത്തെ കളിയില്‍ ബംഗ്ലാദേശിനോട് ഞെട്ടിക്കുന്ന പരാജയമാണ് നേരിട്ടത്. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം അനായാസം ജയിക്കുമെന്ന് ഉറപ്പിച്ച മല്‍സരങ്ങങളിലൊന്നായിരുന്നു ഇത്.

ലോകകപ്പില്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സിന്റെയും വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെയും സേവനം ലഭിക്കാത്തതാണ് ദക്ഷിണാഫ്രിക്കയുടെ പതനത്തിനു കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എബിഡി വിരമിച്ചപ്പോള്‍ സ്‌റ്റെയ്ന്‍ പരിക്കുമൂലം വിശ്രമത്തിലാണ്. ഇതിനിടെ ടീമിന്റെ പതനത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഫീല്‍ഡിങ് ഇതിഹാസമായ ജോണ്ടി റോഡ്‌സ്.

ചിലരെ ആശ്രയിച്ചു മാത്രം ജയിക്കാനാവില്ല

ചിലരെ ആശ്രയിച്ചു മാത്രം ജയിക്കാനാവില്ല

ചില താരങ്ങളെ മാത്രം ആശ്രയിച്ച് ദക്ഷിണാഫ്രിക്കയ്ക്കു മല്‍സരങ്ങള്‍ വിജയിക്കാനാവില്ലെന്നു റോസ്ഡ് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. മോശം ബാറ്റിങാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ദക്ഷിണാഫ്രിക്കയുടെ പരാജയത്തിനു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ രാജ്യത്തിന് (ദക്ഷിണാഫ്രിക്ക) രണ്ടു പേരുടെ അഭാവമാണ് തിരിച്ചടിയാവുന്നത്. ഇവര്‍ എബി ഡിവില്ലിയേഴ്‌സും ഡെയ്ല്‍ സ്റ്റെയ്‌നുമാണെന്നും റോഡ്‌സ് ട്വീറ്റ് ചെയ്തു.

എബിഡി വിരമിച്ചത് അറിഞ്ഞില്ലേ?

എബിഡി വിരമിച്ചത് അറിഞ്ഞില്ലേ?

രണ്ടു കളിക്കാരെ മാത്രം ആശ്രയിച്ചു ദക്ഷിണാഫ്രിക്കയ്ക്കു മല്‍സരങ്ങള്‍ ജയിക്കാന്‍ കഴിയില്ല. എബിഡി വിരമിച്ചത് നിങ്ങള്‍ മറന്നോ? രക്ഷിക്കാന്‍ ഇനി അദ്ദേഹത്തെ പ്രതീക്ഷിക്കേണ്ട. ബാറ്റ്‌സ്മാന്‍മാര്‍ വരുന്നു, പോവുന്നു. ഇതാണ് കഴിഞ്ഞ മല്‍സസരങ്ങളില്‍ കണ്ടത്.
മോശം ഷോട്ട് സെലക്ഷനിലൂടെയാണ് പലരും പുറത്തായത്. മികച്ച ബാറ്റിങ് പിച്ചായിട്ടും പല മുന്‍ നിര ബാറ്റ്‌സ്മാന്‍മാരും ബൗള്‍ഡായാണ് മടങ്ങിയതെന്നും റോഡ്‌സ് വിശദമാക്കി.

ശക്തമായി തിരിച്ചുവരും

ശക്തമായി തിരിച്ചുവരും

ആദ്യ രണ്ടു മല്‍സരങ്ങളിലും പിഴച്ചെങ്കിലും ദക്ഷിണാഫ്രിക്ക ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് റോഡ്‌സ്. എബിഡിയുടെയും സ്‌റ്റെയ്‌നിന്റെയും അഭാവമാണ് ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചടിയാവുന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത് ഖേദകരമാണ്. ഇന്നല്ലെങ്കില്‍ നാളെ ഇതു സംഭവിക്കേണ്ടതാണ്. ദക്ഷിണാഫ്രിക്കന്‍ ടീം ഇവരില്ലാതെയും ജയിക്കാന്‍ പഠിക്കണമെന്നും റോഡ്‌സ് ആവശ്യപ്പെട്ടു.
ജൂണ്‍ അഞ്ചിന് ഇന്ത്യക്കെതിരേയാണ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ അടുത്ത മല്‍സരം. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ കളി കൂടിയാണിത്.

Story first published: Tuesday, June 4, 2019, 10:07 [IST]
Other articles published on Jun 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+