ജോണി ബെയര്‍സ്‌റ്റോ, എന്തൊരു വെടിക്കാണിത്; ഇക്കണക്കിന് ഇംഗ്ലണ്ട് ലോകകപ്പ് കൊണ്ടുപോകും
ദില്ലി: ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് തുടര്‍ച്ചയായ മൂന്നാം ജയം കൊയ്തപ്പോള്‍ ശ്രദ്ധേയമായത് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോവിന്റെ വെടിക്കെട്ട് ബാറ്റിങ്. ആദ്യ നാല് മത്സരങ്ങളിലും ടീമിന് മികച്ച തുടക്കം നല്‍കിയത് ബെയര്‍സ്‌റ്റോ ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ടാണ്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ വാര്‍ണര്‍ നിറം മങ്ങിയപ്പോഴും ബെയര്‍സ്‌റ്റോ തട്ടുതകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ചു.
ആദ്യ പന്തുമുതല്‍ ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്നതാണ് വാര്‍ണര്‍ ബെയര്‍സ്റ്റോ കൂട്ടുകെട്ടിന്റെ രീതി. കഴിഞ്ഞദിവസവും അത് ആവര്‍ത്തിച്ചു. വാര്‍ണര്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് കൈമാറിയപ്പോള്‍ ബൗളര്‍മാരെ ആരെയും ബെയര്‍സ്‌റ്റോ വെറുതെ വിട്ടില്ല. ഒരോവറില്‍ മൂന്നും നാലും ഫോറുകള്‍ നേടുന്നത് ആരാധകരെയും ഹരംകൊള്ളിച്ചു.

വാര്‍ണറും ബെയര്‍സ്റ്റോവും
നടപ്പുസീസണിലെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരില്‍ ആദ്യ രണ്ട് സ്ഥാനങ്ങളും സ്വന്തമാക്കിയിരിക്കുന്നത് വാര്‍ണറും ബെയര്‍സ്റ്റോവുമാണ്. വാര്‍ണര്‍ 264 റണ്‍സെടുത്തപ്പോള്‍ ബെയര്‍സ്‌റ്റോ 246 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. മികച്ച ഫോമില്‍ കളിക്കുന്ന രണ്ടു താരങ്ങളും സണ്‍റൈസേഴ്‌സ് ഹൈരദാബാദിന്റെ ഐപിഎല്‍ കിരീട സാധ്യത ഉയര്‍ത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിനും പ്രതീക്ഷ
ലോകകപ്പ് അടുത്തിരിക്കുന്നതിനാല്‍ ബെയര്‍സ്റ്റോവിന്റെ ഫോം ഇംഗ്ലണ്ടിനും പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. ഇത്തവണ ലോകകപ്പ് നേടുമെന്ന് കരുതപ്പെടുന്നവരില്‍ ഒന്നാമതാണ് ഇംഗ്ലണ്ട്. ബെയര്‍സ്റ്റോവിനെപ്പോലെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന താരങ്ങളാണ് ഇംഗ്ലണ്ടിനെന്നത് അവരുടെ സാധ്യതകള്‍ ഇരട്ടിപ്പിക്കുന്നു. വര്‍ണറുടെ ഫോം ഓസ്‌ട്രേലിയയ്ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്.

ഹൈദരാബാദിന് മൂന്നാം ജയം
ഐപിഎല്ലിലെ 16ാമത്തെ മത്സരത്തില്‍ നിലവിലെ റണ്ണറപ്പും മുന്‍ ജേതാക്കളുമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് അഞ്ചുവിക്കറ്റിനാണ് ജയിച്ചുകയറിയത്. കരുത്തരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 129 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ കളി ഹൈദരാബാദിന്റെ വരുതിയിലായിരുന്നു. കാര്യമായ വെല്ലുവിളിയില്ലാതെ 18.3 ഓവറില്‍ അഞ്ചു വിക്കറ്റിന് ഹൈദരാബാദ് ലക്ഷ്യത്തിലെത്തി. 28 പന്തില്‍ 48 റണ്‍സെടുത്ത ബെയര്‍സ്റ്റോ ടീമിന്റെ ജയം എളുപ്പമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications