Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2004ലെ പാകിസ്താന്‍ പരമ്പരയില്‍ ധോണിയെ ഉള്‍പ്പെടുത്താന്‍ ഗാംഗുലി ആഗ്രഹിച്ചിരുന്നു: ജോണ്‍ റൈറ്റ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരാണ് സൗരവ് ഗാംഗുലിയും എം എസ് ധോണിയും. ഇന്ത്യന്‍ ടീമിനെ ഏത് മൈതാനത്തും തലയുയര്‍ത്തി പോരാടാന്‍ ഗാംഗുലി പഠിപ്പിച്ചപ്പോള്‍ ധോണി കിരീടങ്ങള്‍ ഇന്ത്യക്കുവേണ്ടി വാരിക്കൂട്ടി. 2004ലാണ് എം എസ് ധോണി ഇന്ത്യയുടെ ഏകദിന ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ഇപ്പോഴിതാ 2004ല്‍ ഇന്ത്യയുടെ പാകിസ്താന്‍ പര്യടനത്തില്‍ ധോണിയെ ഉള്‍പ്പെടുത്തണമെന്ന് അന്നത്തെ നായകനായിരുന്ന ഗാംഗുലി ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അന്നത്തെ ഇന്ത്യന്‍ പരിശീലകനായിരുന്ന ജോണ്‍ റൈറ്റ്. അങ്ങനെയായിരുന്നെങ്കില്‍ അല്‍പ്പംകൂടി നേരത്തെ ധോണി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തുമായിരുന്നു. ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് റൈറ്റ് ഇക്കാര്യത്തെക്കുറിച്ച് പങ്കുവെച്ചത്.

dhoniandganguly

'എം എസ് ധോണിയും 2004ലെ പാകിസ്താന്‍ പര്യടനത്തില്‍ ഉള്‍പ്പെടേണ്ടതായിരുന്നു. തലനാരിഴയ്ക്കാണ് ആ അവസരം നഷ്ടപ്പെട്ടത്. സൗരവ് ഗാംഗുലിയും ധോണി ടീമിലുണ്ടാകണമെന്ന് അതിയായി ആഗ്രഹിച്ചു. എന്നാല്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ധോണി തഴയപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റിലെ ധോണിയുടെ പ്രകടനം എല്ലാവരും ശ്രദ്ധിച്ച് തുടങ്ങുന്ന സമയമായിരുന്നു അത്. അന്ന് ധോണിയുടെ പ്രകടനം സൗരവിന് ഇഷ്ടമായിരുന്നു. ടീമിലെ യുവതാരങ്ങളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന നായകനായിരുന്നു ധോണി'-റൈറ്റ് പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതകള്‍ക്കിടെ നടന്ന പരമ്പരയായിരുന്നു 2004ലേത്. മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവുമാണ് പരമ്പരയിലുണ്ടായിരുന്നത്. ടെസ്റ്റില്‍ ധോണിയെ തഴഞ്ഞ് പാര്‍ഥിവ് പട്ടേല്‍ ടെസ്റ്റ് ടീമില്‍ വിക്കറ്റ് കീപ്പറായി സ്ഥാനം പിടിച്ചപ്പോള്‍ ഏകദിനത്തില്‍ രാഹുല്‍ ദ്രാവിഡിനെ വിക്കറ്റ് കീപ്പറായും പരിഗണിച്ചു. 2000 മുതല്‍ 2005വരെയാണ് റൈറ്റ് ഇന്ത്യയെ പരിശീലിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ച ആദ്യ വിദേശ പരിശീലകന്‍ കൂടിയാണ് അദ്ദേഹം.

ടെസ്റ്റ് പരമ്പര 2-1നും ഏകദിന പരമ്പര 3-2നും ഇന്ത്യ വിജയിച്ചിരുന്നു. 'എം എസ് ധോണിയെപ്പോലുള്ള താരങ്ങള്‍ വളരെ ചുരുക്കമാണ്. വളരെ ബുദ്ധിമാനായ താരമാണ് ധോണി. ആദ്യ പരമ്പര തൊട്ട് നന്നായി ശ്രവിക്കുന്ന ആളായിരുന്നു ധോണി. എപ്പോഴും നിരീക്ഷിക്കുകയും ശ്രവിക്കുകയും ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു. അന്ന് തന്നെ ധോണിക്ക് ക്രിക്കറ്റില്‍ വലിയ ഭാവിയുണ്ടെന്ന് ചിന്തിച്ചിരുന്നു'-റൈറ്റ് പറഞ്ഞു. 2004 ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ ഏകദിന അരങ്ങേറ്റം നടത്തിയ ധോണിയ ധോണിക്ക് 2005 ഡിസംബറിലാണ് ടെസ്റ്റില്‍ അരങ്ങേറ്റം നടത്താനായത്. ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റ ടെസ്റ്റ്.

Story first published: Friday, September 4, 2020, 11:33 [IST]
Other articles published on Sep 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+