Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസിന് തുടക്കമാകുന്നു; ആദ്യ ടെസ്റ്റില്‍ ആര്‍ച്ചറിന് ഇടം നല്‍കാതെ ഇംഗ്ലണ്ട്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് തുടക്കം

ലണ്ടന്‍: ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കും. ലോക ചാമ്പ്യന്മാരായതിന്റെ ആവേശത്തില്‍ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്ന ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ജോഫ്ര ആര്‍ച്ചറിന് ഇടമില്ല. ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആര്‍ച്ചര്‍ ഇതാദ്യമായി ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഇടംപിടിച്ചിരുന്നു.

jofra-archer

ആര്‍ച്ചറിനെ ഒഴിവാക്കിയത് പരിക്കിനെ തുടര്‍ന്നാണെന്നാണ് വിശദീകരണം. ലോകകപ്പില്‍ 20 വിക്കറ്റെടുത്ത താരം ആദ്യ ടെസ്റ്റില്‍ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍, ആദ്യ ടെസ്റ്റില്‍ ആര്‍ച്ചര്‍ കളിക്കാതിരിക്കുമ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസമാകും. നീണ്ടകാലമായി പരിക്കിന്റെ പിടിയിലായിരുന്നു മുഖ്യ ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ജോസ് ബട്‌ലറും ബെന്‍സ്‌റ്റോക്കും ആദ്യ മത്സരം കളിക്കും.

റോറി ബേണ്‍സ്, ജേസണ്‍ റോയ്, ജോയ് റൂട്ട്, ജോയ് ഡെന്‍ലി, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, മോയീന്‍ അലി, ക്രിസ് വോക്‌സ്, സ്റ്റിയുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഇടം പിടിച്ചത്. ആഷസിന് തൊട്ടുമുന്‍പ് ലോര്‍ഡിസില്‍ അയര്‍ലന്‍ഡിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് വിയര്‍ത്താണ് ജയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 85 റണ്‍സിന് പുറത്തായി നാണക്കേടിലായ ലോക ചാമ്പ്യന്മാര്‍ ആഷസില്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.

Story first published: Thursday, August 1, 2019, 11:18 [IST]
Other articles published on Aug 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+