For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി; ജോഫ്ര ആര്‍ച്ചര്‍ ഐപിഎല്‍ കളിക്കില്ല

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ മാര്‍ച്ച് 29ന് ആരംഭിക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ജോഫ്ര ആര്‍ച്ചര്‍ പരിക്കിനെത്തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് പിന്മാറിയതാണ് രാജസ്ഥാന് തിരിച്ചടിയായിരിക്കുന്നത്. കൈമുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ആര്‍ച്ചറുടെ പിന്മാറ്റം. ഇംഗ്ലണ്ട് ക്രിക്കറ്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെയിലാണ് ആര്‍ച്ചറുടെ വലത് മുട്ടിന് പരിക്കേറ്റത്. ഇതോടെ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കിയ ആര്‍ച്ചറെ വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയില്‍ നിന്നും ഒഴിവാക്കും. നിലവില്‍ ലണ്ടനില്‍ ചികിത്സയിലുള്ള ആര്‍ച്ചര്‍ മൂന്നാഴ്ചകൂടി വിശ്രമം വേണ്ടിവരുമെന്നാണ് വിവരം.മെയ് മാസത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ആര്‍ച്ചര്‍ തിരിച്ചുവരുമെന്നാണ് നിലവില്‍ റിപ്പോര്‍ട്ടുള്ളത്. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ആര്‍ച്ചര്‍ക്ക് കൂടുതല്‍ വിശ്രമം നല്‍കാനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ശ്രമിക്കുന്നത്.

IPL 2020: Jofra Archer unlikely to play in IPL | Oneindia Malayalam

ടി20യില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന ആര്‍ച്ചറുടെ അസാന്നിധ്യം രാജസ്ഥാനെ കാര്യമായിത്തന്നെ ബാധിക്കും. പേസ് ബൗളിങ്ങിലെ നിര്‍ണ്ണായക സാന്നിധ്യം നഷ്ടമാകുമ്പോള്‍ പകരക്കാരെ കണ്ടെത്തുക രാജസ്ഥാന് പ്രയാസകരമാകും. 24കാരനായ ആര്‍ച്ചര്‍ 2019ലാണ് ഇംഗ്ലണ്ട് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഏകദിന ലോകകപ്പ് നേട്ടത്തില്‍ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു ആര്‍ച്ചര്‍. ഇംഗ്ലണ്ടിനുവേണ്ടി ഏഴ് ടെസ്റ്റില്‍ നിന്ന് 30 വിക്കറ്റും 14 ഏകദിനത്തില്‍ നിന്ന് 23 വിക്കറ്റും ഒരു ടി20യില്‍ നിന്ന് രണ്ട് വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്. 21 ഐപിഎല്ലില്‍ നിന്ന് 26 വിക്കറ്റാണ് ആര്‍ച്ചറുടെ സമ്പാദ്യം.

jofraarcher

ഇത്തവണ കരുത്തരുടെ നിരയുമായാണ് രാജസ്ഥാന്‍ എത്തുന്നത്. സ്റ്റീവ് സ്മിത്തിനൊപ്പം സഞ്ജു സാംസണ്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മനാന്‍ വോറ, റോബിന്‍ ഉത്തപ്പ എന്നിവരാണ് പ്രധാന ബാറ്റിങ് കരുത്ത്. ഓഷെയ്ന്‍ തോമസ്, ആന്‍ഡ്രേ ടൈ, അങ്കിത് രജപുത്, വരുണ്‍ ആരോണ്‍ എന്നിവരാണ് പ്രധാന പേസര്‍മാര്‍.

Story first published: Monday, March 9, 2020, 8:57 [IST]
Other articles published on Mar 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+