വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിക്ക് തിരിച്ചടിയായി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ല

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഓള്‍റൗണ്ടര്‍ ജോഫ്ര ആര്‍ച്ചര്‍ പുറത്ത്. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ആര്‍ച്ചര്‍ക്ക് വിശ്രമം അനുവദിക്കുന്നതെന്ന് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ആര്‍ച്ചര്‍ പിന്നീടുള്ള മൂന്ന് ടെസ്റ്റിലും കളിച്ചില്ല. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ആര്‍ച്ചര്‍ ലണ്ടനിലേക്ക് തിരിച്ചെത്തി. വിദഗ്ധ ചികിത്സയും വിശ്രമവും അദ്ദേഹത്തിന് അത്യാവശ്യമാണെന്ന് ഇസിബി അറിയിച്ചു.

ആര്‍ച്ചറിന്റെ പരിക്ക് വേഗം ഭേദമാകട്ടെയെന്ന് ആശംസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റുമിട്ടിട്ടുണ്ട്. മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയും ആര്‍ച്ചര്‍ക്ക് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റുമായി ആര്‍ച്ചര്‍ തിളങ്ങിയെങ്കിലും പരിക്ക് വില്ലനായി മാറിയതോടെ കളത്തിന് പുറത്തിരിക്കേണ്ടി വന്നു.

ISL: ബെംഗളൂരുവിന് വീണ്ടും ജയം, പട്ടികയില്‍ രണ്ടാമത്ISL: ബെംഗളൂരുവിന് വീണ്ടും ജയം, പട്ടികയില്‍ രണ്ടാമത്

jofraarcher

ആര്‍ച്ചര്‍ക്ക് പകരം പേസ് ബൗളര്‍ സാഖിബ് മഹ്മൂദിനെ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 12നാണ് മൂന്ന് മത്സര ടി20 പരമ്പര ആരംഭിക്കുന്നത്. 24കാരനായ ആര്‍ച്ചര്‍ ഏഴ് ടെസ്റ്റില്‍ നിന്ന് 30 വിക്കറ്റും 14 ഏകദിനത്തില്‍ നിന്ന് 23 വിക്കറ്റും ഒരു ടി20യില്‍ നിന്ന് രണ്ട് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Story first published: Friday, January 31, 2020, 8:48 [IST]
Other articles published on Jan 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X