Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ തോല്‍പ്പിക്കണമെങ്കില്‍ 'കൂള്‍' ആയി കളിക്കണം; സഹതാരങ്ങള്‍ ജോ റൂട്ടിന്റെ ഉപദേശം

ഇന്ത്യയെ തോല്‍പ്പിക്കണമെങ്കില്‍ എങ്ങനെ കളിക്കണം?സഹതാരങ്ങൾക്ക് റൂട്ടിന്റെ ഉപദേശം | Oneindia Malayalam

ബിര്‍മിങ്ഹാം: ജൂണ്‍ 30-ന് ഇന്ത്യക്കെതിരെയാണ് ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. ലോകകപ്പില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യയെ പരാജയപ്പെടുത്തേണ്ടത് ഇംഗ്ലണ്ടിന്റെ സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ അനിവാര്യമാണ്. ഉജ്വല ഫോമിലുള്ള ഇന്ത്യയെ മറികടക്കാനുള്ള തന്ത്രങ്ങളാണ് ഓസ്‌ട്രേലിയയോടേറ്റ കനത്ത തോല്‍വിയുടെ ആഘാതത്തില്‍ നില്‍ക്കുന്ന ഇംഗ്ലണ്ട് ടീം ഇപ്പോള്‍ ആലോചിക്കുന്നത്.

joeroot

ജയം അനിവാര്യമായ മത്സരമായതിനാല്‍ ഞായറാഴ്ചത്ത കളിയില്‍ സമ്മര്‍ദമേറെയായിരിക്കുമെന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ട് പറയുന്നു. ഇന്ത്യയെപ്പോലെയുള്ള മികച്ച ടീമുകള്‍ക്കെതിരേ കളിക്കുമ്പോള്‍ വികാരങ്ങള്‍ക്കടിപ്പെടാതെ ശാന്തരായിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് ടീമംഗങ്ങള്‍ക്ക് ജോ റൂട്ട് നല്‍കുന്ന ഉപദേശം. 'കൂള്‍' ആയി കളിച്ചാല്‍ ജയം കൂടെപ്പോരുമെന്നും റൂട്ട് പറയുന്നു.

''സെമിഫൈനലിനപ്പുറം പോകാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നാണ് വിശ്വാസം. ഇന്ത്യക്കും ന്യൂസിലന്‍ഡിനുമെതിരേയുള്ള അടുത്ത രണ്ട് മത്സരങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനലായി കാണാം.''-റൂട്ട് പറഞ്ഞു.

പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ നഷ്ടമായ ഓപ്പണര്‍ ജാസണ്‍ റോയ് ഞായറാഴ്ച ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. അതേസമയംം, ബൗളര്‍മാരായ ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ് എന്നിവരുടെ ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്.

Story first published: Thursday, June 27, 2019, 13:58 [IST]
Other articles published on Jun 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+