ലോകകപ്പ് യോഗ്യത; ഇന്ത്യന്‍ ടീമില്‍ മലയാളികളായ സഹല്‍, ആഷിഖ്, അനസ്; ജോബി പുറത്ത്
ദില്ലി: ഖത്തറില്‍ 2022ല്‍ നടക്കാനിരിക്കുന്ന ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം ജോബി ജസ്റ്റിന്‍ ഉള്‍പ്പെടെ ആറുപേരെ ഒഴിവാക്കി. ശേഷിക്കുന്ന 28 പേരടങ്ങുന്ന ഇന്ത്യന്‍ ക്യാമ്പില്‍ അനസ് ഇടത്തൊടിക, സഹല്‍ അബ്ദുള്‍സമദ്, ആഷിഖ് കരുണിയന്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ അന്തിമ ടീമിലും ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 34 അംഗ ക്യാമ്പില്‍ നിന്നും ജോബിയെ കൂടാതെ ജെറി ലാല്‍റിന്‍സുവാള, സലാം രഞ്ജന്‍ സിംഗ്, പ്രണോയ് ഹാള്‍ദര്‍, ഫറൂഖ് ചൗദരി, അന്‍വര്‍ അലി എന്നിവരും പുറത്തുപോയി. സെപ്റ്റംബര്‍ അഞ്ചിന് ഇന്ത്യയുടെ യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കും. ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമാനെ നേരിടും. രണ്ടാം മത്സരത്തില്‍ ഒമാന്‍ ആണ് ഇന്ത്യയുടെ എതിരാളികള്‍.

ലോകകപ്പിന്റെ ആതിഥേയരായ ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവര്‍ അടങ്ങിയ ഗ്രൂപ്പ് ഇ യില്‍ ആണ് ഇത്തവണ ഇന്ത്യ. അതുകൊണ്ടുതന്നെ ലോകകപ്പ് യോഗ്യതയുടെ ആദ്യഘട്ടം കടക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഗ്രൂപ്പ് ഇ യില്‍ ഇന്ത്യ ഒന്നാമത് എത്തുകയോ, മികച്ച രണ്ടാം സ്ഥാനക്കാരാവുകയോ ചെയ്താല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാം. പുതിയ പരിശീലകന്‍ ക്രൊയേഷ്യയുടെ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
Story first published: Friday, August 23, 2019, 12:31 [IST]
Other articles published on Aug 23, 2019
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications