ജി വി രാജ അവാര്‍ഡ് പ്രഖ്യാപിച്ചു; ജിന്‍സണ്‍ ജോണ്‍സണിനും വി നീനയ്ക്കും പുരസ്‌കാരം
തിരുവനന്തപുരം: കായിക രംഗത്തെ മികച്ച പ്രകടനത്തിനുള്ള ഈ വര്‍ഷത്തെ ജിവി രാജ പുരസ്‌കാരം പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തില്‍ മധ്യദൂര ഓട്ടക്കാരന്‍ ജിന്‍സണ്‍
ജോണ്‍സണും വനിതാ വിഭാഗത്തില്‍ വി. നീന എന്നിവരുമാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായവര്‍. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

ഒളിമ്പ്യന്‍ സുരേഷ് ബാബു സ്മാരക പുരസ്‌കാരം ബാഡ്മിന്റണ്‍ പരിശീലകന്‍ എസ്. മുരളീധരനും അര്‍ഹനായി. കായിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഈ പുരസ്‌കാരത്തിന് രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനമായി ലഭിക്കുക. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ കോഴിക്കോട് സ്വദേശി ജിന്‍സണ് നേരത്തെ അര്‍ജുന അവാര്‍ഡും ലഭിച്ചിരുന്നു.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ ജിന്‍സണ്‍ ഇന്ത്യയുടെ അഭിമാനമായിമാറിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ വെള്ളി നേടിയ താരമാണ് നീന. ഏഷ്യന്‍ ഗെയിംസിലെ പ്രകടനം തന്നെയാണ് ഇരുവരെയും അവാര്‍ഡിനര്‍ഹരാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications