ന്യൂസിലന്‍ഡ് താരത്തിന്റെ പരിശീലകന്‍ സൂപ്പര്‍ ഓവറിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
വെല്ലിങ്ടണ്‍: ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ലോകകപ്പ് ഫൈനലിനിടെ ന്യൂസിലന്‍ഡ് താരം ജിമ്മി നീഷാമിന്റെ പരിശീലകന്‍ മരിച്ചു. സൂപ്പര്‍ ഓവറിലേക്ക് കടന്ന മത്സരത്തിന്റെ അതിസമ്മര്‍ദ്ദം താങ്ങാനാകാതെയാണ് പരിശീലകന്‍ ഡേവിഡ് ജെയിസ് ഗോര്‍ഡന്‍ മരിച്ചത്. ഓക്ക്‌ലന്‍ഡ് ഗ്രാമ്മര്‍ സ്‌കൂളിലെ നീഷാമിന്റെ പരിശീലകനായിരുന്നു ഡേവിഡ്.
ജൂലൈ 14ന് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ കീഴടക്കി കിരീട ജേതാക്കളായിരുന്നു. മത്സരം സമനിലയിലായിതിനെ തുടര്‍ന്ന് സൂപ്പര്‍ ഓവറിലേക്ക് കടക്കുകയും സൂപ്പര്‍ ഓവറിലും സമനിലയായതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിനെ ജേതക്കളായി പ്രഖ്യാപിക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ന്യൂസിലന്‍ഡിനായി ബാറ്റിങ്ങിനിറങ്ങിയത് ജിമ്മി നീഷാം ആയിരുന്നു.

സൂപ്പര്‍ ഓവറില്‍ നീഷാം സിക്‌സറടിച്ചതിന് പിന്നാലെയാണ് ഡേവിഡിന് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ മകള്‍ ലിയോണി പിന്നീട് പുറത്തുവിട്ടു. നീഷാം സിക്‌സറടിച്ചപ്പോഴാണ് പിതാവ് അവസാന ശ്വാസമെടുത്തതെന്ന് മകള്‍ പറഞ്ഞു. ജമ്മിയുടെ പ്രകടനത്തില്‍ പിതാവ് അത്യധികം സന്തോഷവാനായിരിക്കുമെന്നും അവര്‍ പറയുന്നുണ്ട്.
പരിശീലകന്റെ മരണത്തില്‍ നീഷാം പിന്നീട് ആദരാഞ്ജലിയര്‍പ്പിച്ചു. തന്റെ സുഹൃത്തും പരിശീലകനും വഴികാട്ടിയുമെല്ലാമായിരുന്നു അദ്ദേഹമെന്ന് നീഷാം പറയുന്നു. താങ്കളുടെ കീഴില്‍ പരിശീലിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. തന്റെ പ്രകടനത്തില്‍ താങ്കള്‍ അഭിമാനിച്ചുവെന്ന് കരുതുന്നുവെന്നും നീഷാം പറഞ്ഞു. 25 വര്‍ഷത്തോളം സ്‌കൂളില്‍ പരിശീലകനായിരുന്ന ഡേവിഡ് മറ്റൊരു ന്യൂസിലന്‍ഡ് താരം ലോക്കി ഫെര്‍ഗൂസനെയും പരിശീലിപ്പിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications