റാഞ്ചി: ഇന്ത്യന്‍ ടീമിലേക്കുള്ള എം എസ് ധോണിയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏകദിന ലോകകപ്പിന് പിന്നാലെ ടീമില്‍ നിന്ന് വിട്ട് നില്ക്കുന്ന ധോണി കുടുംബത്തോടൊപ്പം റാഞ്ചിയിലാണുള്ളത്. ബുധനാഴ്ച ജാര്‍ഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ധോണി വോട്ട് ചെയ്യാനെത്തി. റാഞ്ചിയിലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്ത മടങ്ങുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആരാധകരെ കൈവീശി അഭിവാദ്യം ചെയ്താണ് ധോണി പോളിങ് സ്റ്റേഷന് വിട്ടത്.
ട്വന്റി20 ലോകകപ്പ് 2020ല്‍ നടക്കാനിരിക്കെ ധോണിയുടെ നിലപാട് അറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. വിരമിക്കല്‍ അഭ്യൂഹം ഒരു വശത്തുണ്ടെങ്കിലും ധോണി തിരിച്ചെത്തുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകളുള്ളത്. ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ച് ഔദ്യോഗികമായി ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ധോണി ഇതിഹാസമാണെന്നും എപ്പോള്‍ തിരിച്ചുവരണമെന്ന് അദ്ദേഹത്തിന് അറിയാമെന്നുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രവി ശാസ്ത്രി പ്രതികരിച്ചത്.
ട്വന്റി20 റാങ്കിങ്: കോലിക്കും രാഹുലിനും കുതിപ്പ്, രോഹിത് ഒരു പടി താഴോട്ട്
വിരാട് കോലിയും ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ച് അറിയില്ലെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിച്ചത്. നേരത്തെ രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനുവേണ്ടി ധോണി കളിക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ധോണിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിലുള്ള റിഷഭ് പന്ത് ബാറ്റിങ്ങിലും കീപ്പിങ്ങിലും മോശം ഫോമിലാണ്. മൂന്നാം ഘട്ട വോട്ടെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. നാലാം ഘട്ട്ം ഈ മാസം 16ന് ആരംഭിക്കും. ഈ മാസം 23നാണ് വോട്ടെണ്ണല്‍.