വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ്; സൈനികര്‍ക്ക് ആദരമായി 5000 ടിക്കറ്റ് സൗജന്യം

റാഞ്ചി: ഇന്ത്യ സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം റാഞ്ചിയില്‍ നടക്കാനിരിക്കെ സൈനികര്‍ക്ക് ആദരവുമായി ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍. 5,000 സൈനികര്‍ക്ക് സൗജന്യമായി ടിക്കറ്റ് വിതരം ചെയ്യാനാണ് അസോസിയേഷന്റെ തീരുമാനം. സിആര്‍പിഎഫ് ജവാന്‍, ആര്‍മി ജവാന്‍, എന്‍സിസി കാഡറ്റ്‌സ് എന്നിവര്‍ക്ക് സൗജന്യമായി ടിക്കറ്റ് നല്‍കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി സഞ്ജയ് സഹായ് വ്യക്തമാക്കി.

ക്രിക്കറ്റ് കളി കാണാനെത്തുന്ന കുട്ടികള്‍ക്കും ടിക്കറ്റ് സൗജന്യമായിരിക്കും. ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന മത്സരത്തിനായി ഇരു ടീമുകളും നേരത്തെതന്നെ എത്തിച്ചേര്‍ന്നിരുന്നു. സ്‌റ്റേഡിയത്തില്‍നിന്നും 13 കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലിയാണ് ദക്ഷിണാഫ്രിക്ക തങ്ങുന്നത്. ഒമ്പത് കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലില്‍ ഇന്ത്യന്‍ ടീമും താമസിക്കുന്നു.

കാറ്റലോണിയന്‍ പ്രക്ഷോഭം ശക്തം; എല്‍ ക്ലാസിക്കോ മാറ്റിവെച്ചുകാറ്റലോണിയന്‍ പ്രക്ഷോഭം ശക്തം; എല്‍ ക്ലാസിക്കോ മാറ്റിവെച്ചു

indiatest

മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ ഇതിനകംതന്നെ 2-0 എന്ന നിലയില്‍ സ്വന്തമാക്കിക്കഴിഞ്ഞു. അവസാന മത്സരത്തില്‍ ആശ്വാസജയം തേടിയാകും ദക്ഷിണാഫ്രിക്ക ഇറങ്ങുക. എന്നാല്‍, പതിവുപോലെ ഇന്ത്യന്‍ പിച്ചില്‍ ജയിച്ചുകയറുക സന്ദര്‍ശര്‍ക്ക് എളുപ്പമാകില്ല. തുടക്കത്തില്‍ ബാറ്റിങ്ങിനും ശേഷം സ്പിന്‍ ബൗളിങ്ങിനും തുണയ്ക്കുന്ന പിച്ച് ആയിരിക്കും റാഞ്ചിയിലേത്. മൂന്നാം മത്സരത്തില്‍ ആധികാരികമായി ജയിക്കാനാണ് ഇന്ത്യയുടെ ശ്രമം.

Story first published: Friday, October 18, 2019, 17:16 [IST]
Other articles published on Oct 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X