Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെക്യൂരിറ്റി ഗാര്‍ഡിനൊപ്പം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരത്തിന്റെ നൃത്തം വൈറല്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പില്‍ സെമിയിലെത്തുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം. ന്യൂസിലന്‍ഡിനെതിരായ മൂന്നാം മത്സരത്തില്‍ 3 റണ്‍സിന് കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു ഇന്ത്യന്‍ വനിതകള്‍. വിജയശേഷം ഇന്ത്യന്‍ താരം നടത്തിയ നൃത്തത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ഐസിസിയാണ് ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസും ഓഫ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു വനിതാ സുരക്ഷാ ഉദ്യോഗസ്ഥയും നൃത്തം ചെയ്യുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. സിനിമാതാരം കാര്‍ത്തിക് ആര്യന്‍ വീഡിയോ ഷെയര്‍ ചെയ്തതോടെ അത് കൂടുതല്‍ പേരുടെ ശ്രദ്ധയിലെത്തി. മത്സരശേഷം മടങ്ങവെ ഇടനാഴിയില്‍വെച്ച് ജമീമയുടെ നൃത്തം സുരക്ഷാ ഗാര്‍ഡ് അനുകരിക്കുകയായിരുന്നു.

jemimahrodrigues

ജമീമയുടെ ആരാധകനാണ് താനെന്ന് കാര്‍ത്തിക് പറയുന്നു. കൂടാതെ ഇത്തവണ കിരീടം നാട്ടിലെത്തിക്കാനും ആരാധകനായ കാര്‍ത്തിക് പറയുന്നുണ്ട്. കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങിയിട്ടും കഴിഞ്ഞ മൂന്നു കളികളും ജയിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത് ആശ്വാസമാണ്. ബാറ്റിങ്ങില്‍ ഷഫാലി വര്‍മയുടെ ഫോമാണ് ഇന്ത്യയുടെ തുണയ്‌ക്കെത്തിയത്. ബാറ്റിങ്ങില്‍ മറ്റു കളിക്കാരും താളം വീണ്ടെടുത്താല്‍ സെമി മത്സരം ഇന്ത്യയ്ക്ക് അനായാസമാകുമെന്നാണ് പ്രതീക്ഷ.

Story first published: Thursday, February 27, 2020, 16:46 [IST]
Other articles published on Feb 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+