ഇംഗ്ലണ്ടിനെ സ്പിന്‍ പഠിപ്പിക്കാന്‍ മുന്‍ കിവീസ് താരം എത്തും; നിയമനം രണ്ട് പരമ്പരയിലേക്ക്
ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ സ്പിന്‍ ബൗളിങ് പഠിപ്പിക്കാന്‍ മുന്‍ കിവീസ് താരത്തെ നിയമിച്ച് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക പരമ്പരകള്‍ മുന്നില്‍ക്കണ്ടാണ് ജീതന്‍ പട്ടേലിനെ സ്പിന്‍ ബൗളിങ് ഉപദേശകനായി ഇംഗ്ലണ്ട് എത്തിക്കുന്നത്. മികച്ച പേസ് കരുത്തുള്ള ഇംഗ്ലണ്ട് നിരയില്‍ എടുത്തുപറയാവുന്ന സ്പിന്‍ ബൗളര്‍ ഇല്ലെന്നതാണ് വസ്തുത. ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുള്ളത്. ന്യൂസീലന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ ട്വന്റി20 പരമ്പരയിലും ജീതന്റെ സേവനം ഇംഗ്ലണ്ടിന് ലഭിച്ചിരുന്നു. 2017ലാണ് ജീതന്‍ അവസാനമായി ന്യൂസീലന്‍ഡിന് വേണ്ടി കളിച്ചത്. ക്ലബ്ബ് ക്രിക്കറ്റില്‍ സജീവമായി തുടരുന്ന താരത്തിന് വോവ്‌ക്ഷെയറുമായി ഇപ്പോഴും കരാറുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റ് ലക്ഷ്യം വെച്ചാണ് ഇംഗ്ലണ്ടിന്റെ പുതിയ നീക്കം.2020 മാര്‍ച്ചിലാണ് ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പര നടക്കുന്നത്. 39കാരനായ ജീതന്‍ ന്യൂസീലന്‍ഡിന് വേണ്ടി 24 ടെസ്റ്റില്‍ നിന്ന് 65 വിക്കറ്റും 44 ഏകദിനത്തില്‍ നിന്ന് 50 വിക്കറ്റും 10 ട്വന്റി20യില്‍ നിന്ന് 13 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications