വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രഞ്ജി ട്രോഫി കിരീടം നേടി, പിന്നാലെ വിവാഹതിനാകാനൊരുങ്ങി ഉനദ്ഘട്ട്

മുംബൈ: രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയെ കന്നിക്കിരീടത്തിലേക്ക് നയിച്ചത് ജയദേവ് ഉനദ്ഘട്ടാണ്. നായകനെന്നത് അലങ്കാരം മാത്രമാക്കാതെ മികച്ച പേസ് ബൗളിങ്ങിലൂടെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചതും ഉനദ്ഘട്ടായിരുന്നു. കൂടാതെ രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കാനും ഉനദ്ഘട്ടിനായി. ഇത്തവണത്തെ രഞ്ജി ട്രോഫി എല്ലാത്തരത്തിലും തന്റേതായി മാറ്റിയ ഉനദ്ഘട്ട് ഇപ്പോഴിതാ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ്. താന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്ന കാര്യം അദ്ദേഹം അറിയിച്ചിരിക്കുകയാണ്. സാമൂഹ്യ മാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഉനദ്ഘട്ടിന്റെ കല്യാണ നിശ്ചയത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. റിന്നിയാണ് ഉനദ്ഘട്ടിന്റെ പ്രതിശ്രുത വധു. ഇന്ത്യന്‍ ടെസ്റ്റ് ടീം താരം ചേതേശ്വര്‍ പുജാരയും ഭാര്യയും വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. രഞ്ജിയില്‍ സൗരാഷ്ട്രയ്ക്കുവേണ്ടി മത്സരം കളിക്കാന്‍ പുജാരയുമുണ്ടായിരുന്നു.

ഇക്കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ 67 വിക്കറ്റാണ് ഉനദ്ഘട്ട് വീഴ്ത്തിയത്. സെമി ഫൈനലില്‍ ഗുജറാത്തിനെതിരേ ഏഴ് വിക്കറ്റ് പ്രകടനമടക്കം 10 വിക്കറ്റും ഫൈനലില്‍ ബംഗാളിനെതിരേ രണ്ട് വിക്കറ്റും ഉനദ്ഘട്ട് വീഴ്ത്തിയിരുന്നു. സെമി ഫൈനലിലെ 10 വിക്കറ്റ് പ്രകടനത്തോടെ 21 വര്‍ഷത്തെ രഞ്ജി ട്രോഫി റെക്കോഡും ഉനദ്ഘട്ട് തിരുത്തിയിരുന്നു. രഞ്ജി ട്രോഫിയുടെ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡാണ് താരം സ്വന്തം പേരിലാക്കിയത്. 1998-99 സീസണില്‍ കര്‍ണാടകയുടെ ദോഡ ഗണേഷ് നേടിയ 62 വിക്കറ്റിന്റെ റെക്കോഡാണ് പഴങ്കഥയായത്. ഇത്തവണ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ താരത്തിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനും സാധ്യത ഏറുകയാണ്. മികച്ചൊരു ഇടം കൈയന്‍ പേസറുടെ അഭാവം ഇന്ത്യന്‍ നിരയിലുണ്ട്. ഈ വിടവ് നികത്താന്‍ തനിക്ക് സാധിക്കുമെന്നാണ് ഉനദ്ഘട്ട് പറയുന്നത്. ഉനദ്ഘട്ടിനെ ദേശീയ ടീമിലേക്ക് തിരിച്ചെത്തിക്കണമെന്ന് പുജാരയും അഭിപ്രായപ്പെട്ടിരുന്നു. ഈ സീസണ്‍ ജയദേവ് തന്റേതാക്കി മാറ്റി.

jaydev unadkat

വിരമിക്കുന്നതിന് മുമ്പ് 10 സെഞ്ച്വറി അടിക്കണം; ആഗ്രഹം വെളിപ്പെടുത്തി ക്രിസ് ഗെയ്ല്‍വിരമിക്കുന്നതിന് മുമ്പ് 10 സെഞ്ച്വറി അടിക്കണം; ആഗ്രഹം വെളിപ്പെടുത്തി ക്രിസ് ഗെയ്ല്‍

ഒരു സീസണില്‍ 67 വിക്കറ്റ് നേടുക, ഇതിനെക്കാളും മികച്ച പ്രകടനം രഞ്ജിയില്‍ പുറത്തെടുക്കുക പ്രയാസകരമാകും. ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിന് രഞ്ജി ട്രോഫിയിലെ പ്രകടനം നിര്‍ണ്ണായകമാവുമെന്നാണ് പുജാര പറഞ്ഞത്. 2010ലാണ് ഉനദ്ഘട്ട് ഇന്ത്യന്‍ ടീമിലെത്തിയത്. 2013ല്‍ ഏകദിനത്തിലും 2016ലും ടി20യിലും ഉനദ്ഘട്ട് ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞെങ്കിലും ഒന്നിലും ശോഭിക്കാനായില്ല. ഇതോടെ 2016ന് ശേഷം താരത്തിന് ദേശീയ ടീമില്‍ ഇടം കണ്ടെത്താനായില്ല. ഇത്തവണയും ഐപിഎല്ലില്‍ രാജസ്ഥാനുവേണ്ടിയാണ് ഉനദ്ഘട്ട് പോരാട്ടത്തിനിറങ്ങുന്നത്. ഐപിഎല്ലിലും ശോഭിച്ചാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താന്‍ ഉനദ്ഘട്ടിന് സാധിച്ചേക്കും. കൊറോണ വ്യാപിച്ചതിനെത്തുടര്‍ന്ന് നിലവില്‍ ഏപ്രില്‍ 15ലേക്ക് ഐപിഎല്‍ മാറ്റിവെച്ചിട്ടുണ്ട്.

Story first published: Monday, March 16, 2020, 8:24 [IST]
Other articles published on Mar 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X