Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെറ്റ്‌സില്‍ പന്തെറിയാന്‍ ബുംറയെത്തി, ഒപ്പം പൃഥ്വിയും; ആഘോഷമാക്കി ആരാധകര്‍

വിശാഖപട്ടണം: ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് മുന്‍പായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കുവേണ്ടി നെറ്റ്‌സില്‍ പന്തെറിയാന്‍ ജസ്പ്രീത് ബുംറയെത്തി. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്ന ബുംറ തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ പരിശീലന സെഷനിലുമെത്തിയത്. ബുംറയ്‌ക്കൊപ്പം യുവ ബാറ്റ്‌സ്മാന്‍ പൃഥ്വി ഷായും പരിശീലന വേളയിലുണ്ടായിരുന്നു.

ബുംറയും പൃഥ്വിയും നെറ്റ്‌സിലെത്തിയതിന്റെ ചിത്രം ബിസിസിഐ പങ്കുവെക്കുകയും ചെയ്തു. ആരാണ് ഇവിടെയെന്ന് നോക്കൂയെന്നാണ് ബിസിസിഐ ചിത്രത്തിന് നല്‍കിയ തലക്കെട്ട്. വിന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് വിശാഖപട്ടണത്തിന് രണ്ടുകല്‍പ്പിച്ചുള്ള പോരാട്ടമാണ്. തോറ്റാന്‍ വിന്‍ഡീസിനെതിരെ സ്വന്തം നാട്ടില്‍ പരമ്പര കൈവിട്ടതിന്റെ നാണക്കേട് ബാക്കിയാകും.

Jasprit Bumrah joins with team India Prepare in Vizag

ബുംറയുടെ തിരിച്ചുവരവിനെ ആരാധകര്‍ ആഘോഷത്തോടെ സ്വാഗതം ചെയ്തു. ട്വിറ്ററില്‍ ബുംറയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ബുംറ ഉടന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ പലരും പങ്കുവെച്ചു. സൗത്താഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയില്‍ നടന്ന പരമ്പര മുതല്‍ ബുംറ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നില്ല. അടുത്തവര്‍ഷം ന്യൂസിലന്‍ഡിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ബുംറ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Story first published: Tuesday, December 17, 2019, 16:45 [IST]
Other articles published on Dec 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+