Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി, സ്മിത്ത്, വില്യംസണ്‍, റൂട്ട്... ആരാണ് മികച്ചവന്‍? ജേസണ്‍ റോയിയുടെ ഉത്തരം ഇങ്ങനെ

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ക്രിക്കറ്റിലെ സ്ഥിരം ഓപ്പണറാണ് ജേസണ്‍ റോയി. അതിവേഗം റണ്‍സുയര്‍ത്താന്‍ അസാമാന്യ മികവുള്ള ജേസണ്‍ റോയി നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാരെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്. വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് ഇവരാണ് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരായി വിലയിരുത്തപ്പെടുന്നത്.

ഇവരില്‍ ആരാണ് മികച്ചവെന്ന ചോദ്യത്തിന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനും സഹതാരവുമായ ജോ റൂട്ടാണെന്നാണ് ജേസണ്‍ റോയി ഉത്തരം നല്‍കിയത്. ഞാന്‍ ജോ റൂട്ടിനെ തിരഞ്ഞെടുക്കുമെന്ന് പറഞ്ഞ റോയ് റൂട്ട് തികഞ്ഞ പ്രതിഭയാണെന്നും അഭിപ്രായപ്പെട്ടു. എല്ലാ ഫോര്‍മാറ്റിലും നോക്കുകയാണെങ്കില്‍ കോലി ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറി നേടിയ (43) രണ്ടാമത്തെ താരമാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ (49) ടെണ്ടുല്‍ക്കര്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. അവസാന രണ്ട് ടി20 ലോകകപ്പിലും പരമ്പരയിലെ താരം കോലിയായിരുന്നു. ടി20യില്‍ കൂടുതല്‍ റണ്‍സും (2794) കോലിയുടെ പേരിലാണ്.

jasonroy

ടെസ്റ്റിലെ സെഞ്ച്വറികളുടെ എണ്ണത്തില്‍ ഈ നാലുപേരിലും കേമന്‍ കോലിയാണ്. 27 സെഞ്ച്വറിയാണ് കോലി നേടിയത്. സ്മിത്ത് 26, വില്യംസണ്‍ 21, റൂട്ട് 17 സെഞ്ച്വറികളാണ് ടെസ്റ്റില്‍ നേടിയിട്ടുള്ളത്. ടെസ്റ്റ് ശരാശരിയില്‍ സ്മിത്താണ് (62.84)മുന്നില്‍.കോലി (53.62),വില്യംസണ്‍ (50.99), റൂട്ട് (48.40) എന്നിവരുടെ ടെസ്റ്റ് ശരാശരി ഇങ്ങനെയാണ്. ടെസ്റ്റില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡില്‍ മൂവരേക്കാളും മുന്നില്‍ റൂട്ടാണ്. 7599 ടെസ്റ്റ് റണ്‍സാണ് റൂട്ടിന്റെ പേരിലുള്ളത്. കോലിക്ക് 7240, സ്മിത്തിന് 7227, വില്യംസണ്‍ 6476 ടെസ്റ്റ് റണ്‍സുമാണുള്ളത്.

ഇന്ത്യയുടെ അവസാന ടെസ്റ്റ് പരമ്പര ന്യൂസീലന്‍ഡിലായിരുന്നു. വിരാട് കോലിയടക്കമുള്ള ഇന്ത്യന്‍ നിര നിരാശപ്പെടുത്തിയ മത്സരത്തില്‍ നാണംകെട്ട തോല്‍വിയും ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗ് ഐപിഎല്ലാണെന്നും റോയ് അഭിപ്രായപ്പെട്ടിരുന്നു. പാകിസ്താന്‍ സൂപ്പര്‍ ലീഗിനേക്കാളും (പിഎസ്എല്‍) ബിഗ് ബാഷ് ലീഗിനെക്കാളും (ബിബിഎല്‍) മികച്ചത് ഐപിഎല്‍ ആണെന്നാണ് റോയ് അഭിപ്രായപ്പെട്ടത്.

പിഎസ്എല്ലില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 3-4 തവണയും. ബിബിഎല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. എന്റെ ക്രിക്കറ്റ് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ഐപിഎല്ലാണ് മികച്ചത്-ക്രിക്ക് ട്രാക്കറിന് നല്‍കിയ അഭിമുഖത്തില്‍ റോയ് പറഞ്ഞു. ഇംഗ്ലണ്ടിനുവേണ്ടി അഞ്ച് ടെസ്റ്റില്‍ നിന്ന് 187 റണ്‍സും 86 ഏകദിനത്തില്‍ നിന്ന് 3434 റണ്‍സും 35 ടി20യില്‍ നിന്ന് 860 റണ്‍സുമാണ് ജേസണ്‍ റോയി സ്വന്തമാക്കിയിട്ടുള്ളത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് റോയ്.

Story first published: Monday, July 13, 2020, 17:52 [IST]
Other articles published on Jul 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+