Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ഇംഗ്ലണ്ടിനും പരിക്ക്; വെടിക്കെട്ട് ഓപ്പണര്‍ ജേസണ്‍ റോയ് പുറത്ത്

ലണ്ടന്‍: ഏകദിന ലോകകപ്പ് പുരോഗമിച്ചുകൊണ്ടിരിക്കെ ടീമുകള്‍ക്ക് തിരിച്ചടിയായി പരിക്ക് വലയ്ക്കുന്നു. രണ്ട് കളിക്കാരെ പരിക്കുമൂലം ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജേസണ്‍ റോയിയുടെ പരിക്ക് ഇംഗ്ലണ്ടിനും തലവേദനയായിരിക്കുകയാണ്. പേശിവലിവ് കാരണം കഴിഞ്ഞ മത്സരത്തിനിടെ പിന്‍വാങ്ങിയ ജേസണ്‍ റോയ് അടുത്ത രണ്ട് മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടിവരുമെന്ന് ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ് അറിയിച്ചു.

വിന്‍ഡീസിനെതിരായ മത്സരത്തിനിടെയായിരുന്നു ജേസണ്‍ റോയിക്ക് പരിക്കേറ്റത്. റോയ് പിന്നീട് ബാറ്റ് ചെയ്തില്ലെങ്കിലും ഇംഗ്ലണ്ട് 8 വിക്കറ്റിന് മത്സരം ജയിച്ചിരുന്നു. റോയിയെ എംആര്‍ഐ സ്‌കാനിങ്ങിന് വിധേയനാക്കിയെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. വിശ്രമം ആവശ്യമായതിനാല്‍ ജൂണ്‍ 18ന് അഫ്ഗാനിസ്ഥാനെതിരെയും ജൂണ്‍ 21ന് ശ്രീലങ്കയ്‌ക്കെതിരെയും നടക്കാനിരിക്കുന്ന മത്സരത്തില്‍ റോയ് കളിക്കില്ല.

jasonroy

വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗനും പരിക്കേറ്റിരുന്നു. താരത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ടീം അറിയിക്കുന്നത്. അടുത്ത മത്സരത്തില്‍ മോര്‍ഗനും പുറത്തിരിക്കാനാണ് സാധ്യത. ഇന്ത്യയ്‌ക്കെതിരെ വലിയ മത്സരം വരുന്നതിനാല്‍ പ്രധാന കളിക്കാരുടെ പരിക്ക് തിരിച്ചടിയാകാതിരിക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. നാല് മത്സരങ്ങളില്‍ നിന്നും ആറ് പോയന്റ് സ്വന്തമായുള്ള ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാന്‍ ശ്രീലങ്ക മത്സരം കഴിയുമ്പോഴേക്കും സെമി ഉറപ്പിക്കുമെന്നാണ് പ്രതീക്ഷ.

Story first published: Monday, June 17, 2019, 18:23 [IST]
Other articles published on Jun 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+