ജേസണ്‍ ഗില്ലസ്പി ദക്ഷിണ ഓസ്‌ട്രേലിയന്‍ ടീം മുഖ്യ പരിശീലകന്‍
സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ജേസണ്‍ ഗില്ലസ്പിയെ ദക്ഷിണ ഓസ്‌ട്രേലിയയുടെ പരിശീലകനായി നിയമിച്ചു. നിലവില്‍ ബിഗ്ബാഷ് ലീഗിലെ അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ പരിശീലകനാണ് ഗില്ലെസ്പി. ആ സ്ഥാനം ഒഴിഞ്ഞാണ് ഗില്ലസ്പി ദക്ഷിണ ഓസ്‌ട്രേലിയന്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. ദക്ഷിണ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഗില്ലസ്പിയെ പരിശീലകനാക്കാന്‍ തീരുമാനിച്ചത്.
ഈ വര്‍ഷം അവസാനം വരെ അദ്ദേഹം ബിഗ്ബാഷ് ലീഗില്‍ തുടരും. അടുത്തവര്‍ഷം ആദ്യമാവും പരിശീലക സ്ഥാനം ഏറ്റെടുക്കുക. 'ദക്ഷിണ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പരിഗണിച്ചത് വലിയ ബഹുമതിയാണെന്ന് ഗില്ലസ്പി പ്രതികരിച്ചു. ഇത്രയും മികച്ച താരങ്ങളോടും പരിശീലകസംഘത്തോടുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ദക്ഷിണ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെന്നത് വളരെ ഉത്തരവാദിത്തപ്പെട്ട ചുമതലയാണ്. അതിന് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ജേസണ്‍ ഗില്ലസ്പി. അദ്ദേഹത്തിന്റെ സാന്നിധ്യം ദക്ഷിണ ഓസ്‌ട്രേലിയക്ക് അഭിമാനം നല്‍കുന്നു. അദ്ദേഹം ബിഗ്ബാഷ് ലീഗില്‍ എത്ര മനോഹരമായാണ് പരിശീലക ജോലി നോക്കിയതെന്ന് നമുക്ക് അറിയാം. അദ്ദേഹം 2018ല്‍ അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെ കിരീടത്തിലെത്തിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തും എത്തിച്ചു' -ദക്ഷിണ ഓസ്‌ട്രേലിയ ക്രിക്കറ്റ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് കെയ്ത് ബ്രാഡ്‌ഷോ പറഞ്ഞു.
സമീപകാലത്തായി അത്ര മികച്ച പ്രകടനമല്ല ദക്ഷിണ ഓസ്‌ട്രേലിയ പുറത്തെടുക്കുന്നത്. അവസാന സീസണില്‍ 29 മത്സരങ്ങളില്‍ നാല് മത്സരം മാത്രമാണ് ദക്ഷിണ ഓസ്‌ട്രേലിയ ജയിച്ചത്. 17 മത്സരം തോറ്റപ്പോള്‍ 8 സമനിലയും സ്വന്തമാക്കി. ഈ നിലയില്‍ നിന്ന് ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഗില്ലസ്പിക്ക് മുന്നിലുള്ളത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ ഭാഗമാണ് ജേസണ്‍ ഗില്ലസ്പി.
ഓസ്‌ട്രേലിയക്കുവേണ്ടി 71 ടെസ്റ്റില്‍ നിന്ന് 1218 റണ്‍സും 259 വിക്കറ്റും 97 ഏകദിനത്തില്‍ നിന്ന് 289 റണ്‍സും 3611 റണ്‍സും 1 ടി20യില്‍ നിന്ന് 24 റണ്‍സും 1 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഗില്ലസ്പി. നൈറ്റ് വാച്ച്മാനായി ഇറങ്ങി ബംഗ്ലാദേശിനെതിരേ പുറത്താകാതെ 201 റണ്‍സാണ് ഗില്ലസ്പി നേടിയത്. 2006 ഏപ്രില്‍ 9നായിരുന്നു അദ്ദേഹത്തിന്റെ ഈ മാസ്‌കമരിക പ്രകടനം. നേരത്തെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബൗളിങ് പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications