വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ്-19: സുമോ ഗുസ്തിയെയും വെറുതെ വിട്ടില്ല... വൈറസ് ബാധ സ്ഥിരീകരിച്ചു, ഇതാദ്യം

താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല

ടോക്കിയോ: കൊറോണയ്ക്കു മുന്നില്‍ ജപ്പാനിലെ പ്രശസ്തമായ സുമോ ഗുസ്തിക്കും പിടിച്ചുനില്‍ക്കാനായില്ല. ജപ്പാനിലെ സുമോ ഗുസ്തി താരത്തിന് കൊവിഡ്-19 സ്ഥിരീകരിച്ചു. ജപ്പാനിലെ ഏറ്റവും പഴക്കം ചെന്ന കായിക വിനോദമായ സുമോ ഗുസ്തിയില്‍ ഇതാദ്യമായാണ് കൊവിഡ്-19 സ്ഥിരീകരിക്കുന്നത്. എന്നാല്‍ കൊവിഡ്-19 ടെസ്റ്റില്‍ പരാജയപ്പെട്ട ഗുസ്തി താരത്തിന്റെ പേര് ജപ്പാന്‍ പുറത്തുവിട്ടിട്ടില്ല.

1

ഗുസ്തി താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഗ്രാന്റ് സുമോ ടൂര്‍ണമെന്റ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കൊവിഡ്-19നെ തുടര്‍ന്ന് ഇതിനകം തന്നെ ടൂര്‍ണമെന്റ് തുടങ്ങാന്‍ വൈകിയിരിക്കുകയാണ്. അതിനിടെയാണ് സുമോ ഗുസ്തി താരത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഒരാഴ്ച മുമ്പാണ് ഗുസ്തി താരത്തിന് പനി പിടിപെട്ടത്. തുടര്‍ന്നു നടത്തിയ പരിശോധനകളില്‍ താരത്തിന് വൈററസ് ബാധയുണ്ടെന്നു കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഈ ഗുസ്തി താരത്തിന്റെ മറ്റു സഹ താരങ്ങളോ, ഒഫീഷ്യല്‍സോ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടക്കം ക്രിക്കറ്റല്ല... റഗ്ബി താരം മക്കുല്ലം! ഹോക്കി വിട്ട റോഡ്‌സും എബിഡിയും, ചെസ് ചാംപ്യന്‍ ചഹല്‍തുടക്കം ക്രിക്കറ്റല്ല... റഗ്ബി താരം മക്കുല്ലം! ഹോക്കി വിട്ട റോഡ്‌സും എബിഡിയും, ചെസ് ചാംപ്യന്‍ ചഹല്‍

ഓസീസ് ടീം ഇന്ത്യയെ സ്ലെഡ്ജ് ചെയ്തില്ല.. സമ്മതിച്ച് കമ്മിന്‍സ്, കാരണം ഐപിഎല്‍ അല്ല!ഓസീസ് ടീം ഇന്ത്യയെ സ്ലെഡ്ജ് ചെയ്തില്ല.. സമ്മതിച്ച് കമ്മിന്‍സ്, കാരണം ഐപിഎല്‍ അല്ല!

മെയ് 24നാണ് ഗ്രാന്റ് സുമോ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്നു നേരത്തേ ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് രണ്ടാഴ്ചത്തേയ്ക്കു നീട്ടിവയ്ക്കുകയായിരുന്നു. മാര്‍ച്ചില്‍ ടൂര്‍ണമെന്റ് കാണികളില്ലാതെയായിരുന്നു സംഘടിപ്പിച്ചത്. വൈറസ് ബാധ പിടിപെടാതിരിക്കാന്‍ താരങ്ങള്‍ക്കും മറ്റു ഒഫീഷ്യലുകള്‍ക്കും കര്‍ശന നിബന്ധനകളേര്‍പ്പെടുത്തിയിരുന്നു.

വരാനിരിക്കുന്ന ചാംപ്യന്‍ഷിപ്പിലും കാണികള്‍ക്കു പ്രവേശനമുണ്ടാവില്ലെന്നാണ് വിവരം. സാഹചര്യം കൂടുതല്‍ മോശമാവുകയാണെങ്കില്‍ ടൂര്‍ണമെന്റ് റദ്ദാക്കാനും ആലോചിക്കുന്നതായി സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ജപ്പാനിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍, ബേസ്‌ബോള്‍ ടൂര്‍ണമെന്റുകള്‍ വൈറസ് ബാധയെ തുടര്‍ന്ന് ഇതിനകം മാറ്റിവച്ചിട്ടുണ്ട്.

Story first published: Saturday, April 11, 2020, 9:43 [IST]
Other articles published on Apr 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X