വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാഡ്മിന്റണ്‍ താരം കെന്റോ മൊമോട്ടയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്; ഡ്രൈവര്‍ കൊല്ലപ്പെട്ടു

ക്വാലാലംപൂര്‍: ബാഡ്മിന്റെ പുരുഷവിഭാഗം ലോക ഒന്നാം നമ്പര്‍ താരമായ ജപ്പാന്‍ കെന്റോ മൊമോട്ടയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. മലേഷ്യന്‍ മാസ്റ്റേഴ്‌സ് കിരീടം നേടിയശേഷം മടങ്ങവെ മലേഷ്യയില്‍വെച്ചായിരുന്നു അപകടം. താരം സഞ്ചരിച്ചിരുന്ന വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ മൊമോട്ടയുടെ ഡ്രൈവര്‍ കൊല്ലപ്പെട്ടു. മറ്റു ചില ബാഡ്മിന്റണ്‍ താരങ്ങളും വാഹനത്തിലുണ്ടായിരുന്നു.

പുട്രജയയിലേക്കുള്ള യാത്രയിലായിരുന്നു മൊമോട്ടയും മറ്റ് മൂന്ന് ബാഡ്മിന്റണ്‍ കളിക്കാരും. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ഒരു കൂറ്റന്‍ ട്രക്കിന് ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇദ്ദേഹത്തെ മണിക്കൂറുകള്‍നീണ്ട ശ്രമഫലമായിട്ടാണ് പുറത്തെടുത്തത്. മൊമോട്ടയും മറ്റു കളിക്കാരും ഇപ്പോള്‍ ആശുപത്രിയിലാണുള്ളത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ക്രിസ്റ്റിയാനോ മിന്നി, യുവന്റസ് വീണ്ടും ഒന്നാമത്; പിഎസ്ജിക്ക് സമനിലക്രിസ്റ്റിയാനോ മിന്നി, യുവന്റസ് വീണ്ടും ഒന്നാമത്; പിഎസ്ജിക്ക് സമനില

kentomomota

മുന്‍ ലോക ചാമ്പ്യന്‍ വിക്ടര്‍ അക്‌സെല്‍സെനിനെ തോല്‍പ്പിച്ചാണ് മൊമോട്ട ഈ വര്‍ഷത്തെ കിരീടക്കുതിപ്പിന് മലേഷ്യ മാസ്റ്റേഴ്‌സിലൂടെ തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം 10 കിരീടങ്ങള്‍ നേടിയ താരം തകര്‍പ്പന്‍ ഫോമില്‍ കളി തുടരുകയാണ്. ഈവര്‍ഷം ഒളിമ്പിക്‌സ് നടക്കാനിരിക്കെ ജപ്പാന്റെ ഉറച്ച മെഡല്‍പ്രതീക്ഷ കൂടിയാണ് മൊമോട്ട. താരം എത്രയും പെട്ടെന്ന് കളിക്കളത്തില്‍ തിരിച്ചുവരുമെന്ന് മൊമോട്ടയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Story first published: Monday, January 13, 2020, 12:18 [IST]
Other articles published on Jan 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X