Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒക്ടോബറിലെ മികച്ച പ്രീമിയര്‍ ലീഗ് താരമായി ജാമി വാര്‍ഡി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒക്ടോബര്‍ മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലെസ്റ്റര്‍ സിറ്റിയുടെ ജാമി വാര്‍ഡിക്ക്. ക്ലബ്ബിനൊപ്പം നടത്തുന്ന തകര്‍പ്പന്‍ പ്രകടനമാണ് താരത്തെ നേട്ടത്തിന് അര്‍ഹനാക്കിയത്. ഒക്ടോബറില്‍ മൂന്ന് മത്സരത്തില്‍ നിന്ന് നാല് ഗോളാണ് അദ്ദേഹം നേടിയത്.

മുന്നേറ്റ നിരയില്‍ ജാമിയുടെ മികവില്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ലെസ്റ്ററുള്ളത്. ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനേക്കാള്‍ എട്ട് പോയിന്റ് വ്യത്യാസമാണ് മുന്‍ ചാമ്പ്യന്മാരായ ലെസ്റ്ററിനുള്ളത്. ഈ നേട്ടം സന്തോഷം നല്‍കുന്നുവെന്നും ടീം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നതിന്റെ തെളിവാണിതെന്നും വാര്‍ഡി പ്രതികരിച്ചു.

jamievardyeaplayerofthemonth

ടീം ഒന്നാകെ നടത്തുന്ന മികച്ച പ്രകടനമാണ് തന്നെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാദിയോ മാനെ, മുഹമ്മദ് സലാഹ്, സെര്‍ജിയോ അഗ്യൂറോ എന്നിവരെയൊക്കെ മറികടന്നാണ് വാര്‍ഡിയുടെ നേട്ടം. 2012ല്‍ ലെസ്റ്ററിലെത്തിയ വാര്‍ഡി 250 മത്സരത്തില്‍ നിന്ന് 110 ഗോള്‍ ക്ലബ്ബിനുവേണ്ടി നേടിയിട്ടുണ്ട്.

Story first published: Saturday, November 9, 2019, 8:29 [IST]
Other articles published on Nov 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+