For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജെയിംസ് റോഡ്രിഗസ് റയല്‍ മാഡ്രിഡില്‍ തിരിച്ചെത്തി; പുതിയ തന്ത്രം മെനഞ്ഞ് സിദാന്‍

മാഡ്രിഡ്: കൊളംബിയന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ജെയിംസ് റോഡ്രിഗസ് ഈ സീസണില്‍ റയല്‍ മാഡ്രിഡിനുവേണ്ടി കളിക്കും. 2014ല്‍ മൊണാക്കോയില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്കെത്തിയ ജെയിംസ് മൂന്ന് കൊല്ലം റയലിനുവേണ്ടി കളിച്ച ശേഷം വായ്പയില്‍ ബയേണ്‍ മ്യൂണിക്കിലേക്ക് പോയിരുന്നു.രണ്ട്് സീസണിലെ ബയേണിനുവേണ്ടി കളിച്ച താരത്തെ ഈ സീസണിനുള്ള റയല്‍ നിരയിലേക്ക് പരിശീലകന്‍ സിദാന്‍ പരിഗണിക്കുകയാണ്. റോഡ്രിഗസ് റയല്‍ താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തുന്ന ഫോട്ടോ ക്ലബ്ബ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ റയല്‍ ഈ സീസണില്‍ ശക്തമായ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ പ്രീ സീസണില്‍ പ്രതീക്ഷിച്ചപോലെയായില്ല കാര്യങ്ങള്‍.ചെല്‍സിയില്‍ നിന്ന് ഏദന്‍ ഹസാര്‍ഡിനെ ടീമിലെത്തിച്ചിട്ടും മൂന്ന് സൗഹൃദ മത്സരത്തില്‍ രണ്ടിലും റയല്‍ തോറ്റു.ടീമിലെ പേരുകേട്ട താരങ്ങളെല്ലാം മോശം ഫോമിലായതും റയലിന് തിരിച്ചടിയായി.ബെയ്‌ലും സിദാനും തമ്മിലുള്ള അഭിപ്രായ ഭിന്നതയും ക്ലബ്ബിനെ ബാധിച്ചിട്ടുണ്ട്. മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ടീമിനെ ശക്തിപ്പെടുത്തുത്താനുള്ള തീവ്ര ശ്രമത്തിലാണ് സിദാനുള്ളത്.ഇതിന്റെ ഭാഗമായാണ് ജെയിംസിനെ തിരികെ വിളിച്ചത്.

jamesrodriguez

നേരത്തെ പ്രതിഭകളുടെ ധാരാളിത്തംകൊണ്ട് പലപ്പോഴും പകരക്കാരനായി ഒതുങ്ങേണ്ടി വന്ന ജെയിംസിന് ഇത്തവണ അര്‍ഹിച്ച പരിഗണന ലഭിച്ചേക്കും.റയലിനുവേണ്ടി 77 മത്സരങ്ങളില്‍ നിന്ന് 28 ഗോളാണ് താരം നേടിയത്. റയലിനൊപ്പം രണ്ട് ചാമ്പ്യന്‍സ് ലീഗ്,ഒരു ലാ ലിഗ,രണ്ടുവീതം സൂപ്പര്‍ കപ്പ്,ക്ലബ്ബ് ലോകകപ്പ് എന്നിവയില്‍ താരം പങ്കാളിയായിട്ടുണ്ട്.കൊളംബിയന്‍ ടീമിനുവേണ്ടി 76 മത്സരങ്ങളില്‍ നിന്നായി 22 ഗോളും അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Tuesday, July 30, 2019, 8:44 [IST]
Other articles published on Jul 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+