Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് പുതിയ പരിശീലകനെ നിയമിച്ചു

കൊല്‍ക്കത്ത: ഐപിഎല്‍മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുതിയ പരിശീലകനെ നിയമിച്ചു. ഫീല്‍ഡിങ് പരിശീലകനായി ജെയിംസ് ഫോസ്റ്ററെയാണ് വരും സീസണിലേക്ക് നിയമിച്ചത്. അസമീസ് ക്രിക്കറ്റര്‍ ശുഭദീപ് ഘോഷിന് പകരക്കാരനായിട്ടാണ് ഫോസ്റ്ററുടെ വരവെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. 2019 സീസണില്‍ കളിക്കാരെ പരിശീലിപ്പിക്കാനായാണ് ശുഭദീപിനെ നിയമിച്ചത്.

മുന്‍ ഇംഗ്ലണ്ട് താരമായ ഫോസ്റ്റര്‍ 2001നും 2009നും ഇടയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിരുന്നു. ഇംഗ്ലണ്ടിനായി 7 ടെസ്റ്റുകളും 11 ഏകദിന മത്സരങ്ങളും കളിച്ചു. 2001ല്‍ ഇന്ത്യയ്‌ക്കെതിരെ മൊഹാലിയില്‍ ആയിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. 2018ല്‍ ക്രിക്കറ്റ് കളിയില്‍ നിന്നും വിരമിച്ചു. ഇതിനുശേഷം പരിശീലനാകാനുള്ള തയ്യാറെടുപ്പിലായിരുന്നു. കൊല്‍ക്കത്തയിലേക്കുള്ള വരവ് 39-കാരന് പരിശീലക രംഗത്ത് വഴിത്തിരിവാകും.

jamesfosterkkrcoach

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇക്കുറി പരിശീലക രംഗത്ത് ഒട്ടേറെ മാറ്റങ്ങളുമായാണ് കൊല്‍ക്കത്തയുടെ വരവ്. മുഖ്യ പരിശീലക സ്ഥാനത്തുനിന്നും ജാക്വിസ് കാലിസിനെ മാറ്റി ബ്രണ്ടന്‍ മക്കുല്ലത്തെ നിയമിച്ചു. ദിനേഷ് കാര്‍ത്തിക് തന്നെയാണ് ഇക്കുറിയും ടീമിനെ നയിക്കുക. 2014ല്‍ ഒടുവിലത്തെ കിരീടം നേടിയശേഷം ക്ലബ്ബ് മൂന്നുതവണ പ്ലേ ഓഫില്‍ എത്തിയിരുന്നു. ഇത്തവണ മാര്‍ച്ച് 29ന് ആരംഭിക്കുന്ന സീസണില്‍ മൂന്നാം കിരീടമാണ് കൊല്‍ക്കത്ത വമ്പന്മാര്‍ ലക്ഷ്യമിടുന്നത്.

Story first published: Monday, February 10, 2020, 16:56 [IST]
Other articles published on Feb 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+