വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിശീലനം പുനരാരംഭിച്ച് ആന്‍ഡേഴ്‌സണ്‍; ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിച്ചേക്കും

ലണ്ടന്‍: പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഇംഗ്ലണ്ട് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ പരിശീലനം പുനരാരംഭിച്ചു. കാല്‍ മസിലിന് പരിക്കേറ്റ താരം ഏറെ നാളായി വിശ്രമത്തിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റും ആന്‍ഡേഴ്‌സണ് നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയിട്ടുള്ള ആന്‍ഡേഴ്‌സണ്‍ ഇത്തിഹാദിലാണ് പരിശീലനം നടത്തുന്നത്. അടുത്ത മാസം ന്യൂസീലന്‍ഡിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയും ആന്‍ഡേഴ്‌സണ് നഷ്ടമാകുമെന്നാണ് വിവരം. എന്നാല്‍ ഡിസംബറിലും ജനുവരിയിലുമായി നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ആന്‍ഡേഴ്‌സണ് കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇംഗ്ലണ്ട് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

പാകിസ്താന് നാണക്കേട്; മൂന്നാം ട്വന്റി20യിലും ശ്രീലങ്കയ്ക്ക് ജയംപാകിസ്താന് നാണക്കേട്; മൂന്നാം ട്വന്റി20യിലും ശ്രീലങ്കയ്ക്ക് ജയം

james-anderson

ആഷസ് ടെസ്റ്റ് നഷ്ടമായത് വലിയ തിരിച്ചടിയാണ്.എന്നാല്‍ ഒരിക്കല്‍പോലും വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചട്ടില്ല. ഇനിയും പഴയ ഫോമില്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷ. അതിനുള്ള തയ്യാറെടുപ്പിലാണ്-ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. 37കാരനായ ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് പേസ് ബൗളറാണ്. 149 ടെസ്റ്റ് മത്സരത്തില്‍ നിന്ന് 575 വിക്കറ്റാണ് ആന്‍ഡേഴ്‌സണ്‍ നേടിയത്. 194 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 19 ട്വന്റി20യില്‍ നിന്ന് 18 വിക്കറ്റും ആന്‍ഡേഴ്‌സണിന്റെ പേരിലുണ്ട്.

Story first published: Thursday, October 10, 2019, 9:49 [IST]
Other articles published on Oct 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X