For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ അഴിച്ചുപണി;കാലിസും കാറ്റിച്ചും ടീം വിട്ടു

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകസ്ഥാനം ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ജാക്വിസ് കാലിസ് രാജിവെച്ചു.അവസാന സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത് ക്ലബ്ബിന് ഉയരാന്‍ സാധിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് മുഖ്യ പരിശീലകസ്ഥാനം കാലിസ് ഒഴിഞ്ഞത്.പരിശീലകസംഘത്തില്‍ അംഗമായിരുന്ന മുന്‍ ഓസീസ് താരം സൈമണ്‍ കാറ്റിച്ചും പദവി ഒഴിഞ്ഞിട്ടുണ്ട്. ഇതോടെ പുതിയ സീസണില്‍ പുതിയ തന്ത്രങ്ങള്‍ക്ക് കീഴിലാവും കൊല്‍ക്കത്ത ഇറങ്ങുക. എന്നാല്‍ പുതിയ പരിശീലകരാരൊക്കെയെന്ന് കൊല്‍ക്കത്ത പ്രഖ്യാപിച്ചിട്ടില്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഒമ്പത് കൊല്ലക്കാലം ചിലവഴിച്ചാണ് കാലിസ് പടിയിറങ്ങുന്നത്. 2011ല്‍ കളിക്കാരനായി ക്ലബ്ബിലെത്തിയ താരം 2015 ഒക്ടോബറിലാണ് കൊല്‍ക്കത്തയുടെ പരിശീലകനാവുന്നത്.കാറ്റിച്ചും ഇതേ സമയത്ത് തന്നെ ചുമതലയേറ്റത്. ഇരുവരുടെയും കീഴില്‍ തുടര്‍ച്ചയായി മൂന്നുതവണ പ്ലേ ഓഫിലെത്താന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചെങ്കിലും കിരീടം ഉയര്‍ത്താന്‍ കഴിഞ്ഞില്ല.ഇരുവര്‍ക്കും കീഴില്‍ 61 മത്സരം കളിച്ച കൊല്‍ക്കത്ത 32 എണ്ണത്തിലാണ് വിജയിച്ചത്.അവസാന സീസണില്‍ അഞ്ചാം സ്ഥാനത്തായിരുന്നു കൊല്‍ക്കത്ത.

jacqueskallis

ക്ലബ്ബിനോടൊപ്പം ഒമ്പത് കൊല്ലക്കാലം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതില്‍ കാലിസ് നന്ദി അറിയിച്ചു.ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീം പരിശീലകസംഘത്തിലേക്ക് കാലിസ് എത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഷാരൂഖ് ഖാന്‍ മുഖ്യ ഉടമസ്ഥനായുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ട് തവണ ഐ പി എല്‍ കിരീടം നേടിയിട്ടുണ്ട്.നിലവിലെ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിനെ വരുന്ന സീസണില്‍ നായകസ്ഥാനത്ത് നിന്ന് നീക്കുമെന്നാണ് വിവരം.

Story first published: Sunday, July 14, 2019, 17:26 [IST]
Other articles published on Jul 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+