ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തേകാന്‍ കാലിസും എത്തി; നിയമനം ബാറ്റിങ് ഉപദേശകനായി
കേപ്ടൗണ്‍: മോശം ഫോമിലുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുള്ളത്. ഇതിന്റെ ഭാഗമായി മുന്‍ നാകന്‍ ഗ്രയിം സ്മിത്തിനെ ബോര്‍ഡിന്റെ ഡയറക്ടറാക്കിയതിന് പിന്നാലെ മുന്‍ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചറെ പരിശീലകനായും നിയമിച്ചു. ഇപ്പോഴിതാ ബാറ്റിങ് നിരയെ നന്നാക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവുമായി ജാക്വിസ് കാലിസിനെയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചിരിക്കുകയാണ്.
ഏകദിന ലോകകപ്പിലെ മോശം ഫോം മറന്ന് ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് പഴയ സൂപ്പര്‍ താരങ്ങള്‍ ചേര്‍ന്ന് ഏറ്റെടുത്തിരിക്കുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായിരുന്നു കാലിസ്. കഴിഞ്ഞ സീസണിന് ശേഷം ടീം വിട്ടതോടെയാണ് ദേശീയ ടീമിനൊപ്പം ചേരാന്‍ കാലിസ് തീരുമാനിച്ചത്. കാലിസിന്റെ സാന്നിധ്യം ടീമിന് കരുത്താകുമെന്നുറപ്പ്. ഇംഗ്ലണ്ടിനെതിരായാ നാല് ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുമായി പ്രിട്ടോറിയയിലാണ് ദക്ഷിണാഫ്രിക്കന്‍ ടീമുള്ളത്.

ബോക്‌സിങ് ഡേയില്‍ നടക്കുന്ന ടെസ്റ്റില്‍ വിജയിച്ച് കരുത്തുകാട്ടുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. അവസാനം കളിച്ച ഇന്ത്യന്‍ പരമ്പരയിലടക്കം നാണംകെട്ട തോല്‍വിയാണ് ദക്ഷിണാഫ്രിക്ക ഏറ്റുവാങ്ങിയത്. 44കാരനായ കാലിസ് 166 ടെസ്റ്റില്‍ നിന്ന് 13289 റണ്‍സും 292 വിക്കറ്റും 328 ഏകദിനത്തില്‍ നിന്ന് 11579 റണ്‍സും 273 വിക്കറ്റും 25 ടി20യില്‍ നിന്ന് 666 റണ്‍സും 12 വിക്കറ്റും നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications