വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതെന്താ ഏപ്രില്‍ ഫൂളോ?; 8 റണ്‍സിനിടെ 7 വിക്കറ്റ്, ഞെട്ടല്‍ വിട്ടുമാറാതെ ഡല്‍ഹി

ഞെട്ടല്‍ വിട്ടുമാറാതെ ഡല്‍ഹി | Oneindia Malayalam

മൊഹാലി: ക്രിക്കറ്റ് അനിശ്ചിതത്വങ്ങളുടെ കളിയാണെന്ന് പൊതുവെ പറയപ്പെടുന്നത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജയിക്കാം. ജയിച്ചുവെന്ന് ഉറപ്പിച്ച കളി തോല്‍ക്കാം. തോറ്റ മത്സരത്തില്‍ അത്ഭുതകരമായി തിരിച്ചുവരാം. എത്രയോ കളികളില്‍ ഈ അനിശ്ചിതത്വത്തിന് ക്രിക്കറ്റ് ആരാധകര്‍ സാക്ഷിയായിട്ടുണ്ട്. അതുതന്നെയാണ് ഈ കളിയെ വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകവും.

ഐപിഎല്‍: എട്ടു റണ്‍സിനിടെ 6 വിക്കറ്റ്, കറെന് ഹാട്രിക്ക്... പഞ്ചാബിന് നാടകീയ ജയംഐപിഎല്‍: എട്ടു റണ്‍സിനിടെ 6 വിക്കറ്റ്, കറെന് ഹാട്രിക്ക്... പഞ്ചാബിന് നാടകീയ ജയം

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കഴിഞ്ഞദിവസം ഡല്‍ഹി കാപ്പിറ്റല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന മത്സരം ഒരിക്കല്‍ക്കൂടി ഇത്തരത്തില്‍ ആവേശോജ്വല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. ഒരവസരത്തില്‍ അനാസായം ജയത്തിലേക്ക് നീങ്ങുകയായിരുന്ന ഡല്‍ഹിയെ അവസാന ഓവറുകള്‍ ഗംഭീര ബൗളിങ് പ്രകടനത്തോടെ പഞ്ചാബ് എറിഞ്ഞിടുകയായിരുന്നു. 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19.2 ഓവറില്‍ 152 റണ്‍സിന് പുറത്തായപ്പോള്‍ പഞ്ചാബിന് 14 റണ്‍സിന്റെ നാടകീയ ജയം.

അവസാന ഓവറുകളില്‍ കൂട്ടത്തകര്‍ച്ച

അവസാന ഓവറുകളില്‍ കൂട്ടത്തകര്‍ച്ച

അവസാന എട്ടു റണ്‍സിനിടെ ഡല്‍ഹി 7 വിക്കറ്റുകളാണ് കളഞ്ഞുകുളിച്ചത്. ഹാട്രിക്ക് അടക്കം നാലു വിക്കറ്റ് നേടിയ സാം കറന്‍ തന്നെ കോടികള്‍ നല്‍കി വാങ്ങിയ ടീമിനോട് നീതിപുലര്‍ത്തി. ക്യാപ്റ്റന്‍ ആര്‍ അശ്വിനും മുഹമ്മദ് ഷമിയും ചേര്‍ന്ന് രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തിയതോടെ ഡല്‍ഹി ജയിച്ച മത്സരം പഞ്ചാബിന് അടിയറവെക്കുകയായിരുന്നു.

നിരാശാജനകമെന്ന് ക്യാപ്റ്റന്‍

നിരാശാജനകമെന്ന് ക്യാപ്റ്റന്‍

തീര്‍ത്തും നിരാശാജനകമായ തോല്‍വിയെന്നാണ് മത്സരശേഷം ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞത്. 16.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 144 എന്ന നിലയിലായിരുന്ന ടീമാണ് 14 റണ്‍സിന് തോറ്റതെന്നത് ഏപ്രില്‍ ഫൂള്‍ പോലെ അവിശ്വസനീയമായിരുന്നു. 50 റണ്‍സിലധികം കൂട്ടുകെട്ടുണ്ടാക്കിയ കോളിന്‍ ഇന്‍ഗ്രാമും ഋഷഭ് പന്തും വിക്കറ്റ് വലിച്ചെറിഞ്ഞതാണ് അവസാന ഓവറുകളില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് സമ്മര്‍ദ്ദമേറ്റിയത്.

ഐപിഎല്‍ ചരിത്രത്തിലെ ബാറ്റിങ് തകര്‍ച്ച

ഐപിഎല്‍ ചരിത്രത്തിലെ ബാറ്റിങ് തകര്‍ച്ച

ഐപിഎല്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ദയനീയമായ ബാറ്റിങ് തകര്‍ച്ചകളിലൊന്നിനാണ് കഴിഞ്ഞദിവസം മൊഹാലി സ്റ്റേഡിയം സാക്ഷിയായത്. 16 ഓവര്‍ വരെ യാതൊരു ജയപ്രതീക്ഷയുമില്ലാതിരുന്ന പഞ്ചാബ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ജയത്തോടെ നാലു കളികളില്‍ നിന്ന് മൂന്ന് ജയം സ്വന്തമാക്കാനും പഞ്ചാബിന് കഴിഞ്ഞു.

Story first published: Tuesday, April 2, 2019, 9:49 [IST]
Other articles published on Apr 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X