Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്രിസ്മാന്‍ മികച്ച താരം, അദ്ദേഹവുമായി ഒരു പ്രശ്‌നവുമില്ല; ലയണല്‍ മെസ്സി

ബാഴ്‌സലോണ: ഈ സീസണില്‍ ബാഴ്‌സലോണയിലേക്കെത്തിയ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രിസ്മാനുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് ലയണല്‍ മെസ്സി. ഒരു സ്വകാര്യം ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗ്രിസ്മാന്‍ ബാഴ്‌സലോണയിലേക്കെത്തിയതില്‍ എനിക്ക് അതൃപ്തിയുണ്ടെന്നുള്ളത് അസത്യമാണ്. ഇത്തരം കള്ളത്തരങ്ങള്‍ മാധ്യമ സൃഷ്ടിയാണ്. ഗ്രിസ്മാന്‍ മികച്ച താരമാണ്. ഇത്തരത്തില്‍ മികച്ച താരങ്ങള്‍ക്ക് മാത്രമെ ബാഴ്‌സലോണയില്‍ അവസരമുള്ളു. ഗ്രിസ്മാന്റെ ടീമിലേക്കുള്ള വരവില്‍ സന്തുഷ്ടവാനാണ്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മെസ്സി പ്രതികരിച്ചു.

antoinegriezmannandmessi

ഇത്തവണ നെയ്മറിനെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് ഗ്രിസ്മാനെ ബാഴ്‌സ ടീമിലെത്തിച്ചത്. എന്നാല്‍ നെയ്മറിന്റെ പകരക്കാരനായി ഗ്രിസ്മാനെത്തിയതില്‍ മെസ്സിക്ക് അതൃപ്തിയുണ്ടെന്ന തരത്തിലാണ് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നത്. മത്സരത്തിനിടെ സബ്സ്റ്റ്യൂട്ട് ചെയ്യപ്പെട്ട ഗ്രിസ്മാന്‍ മെസ്സിക്ക് ഹസ്തദാനം നല്‍കിയപ്പോള്‍ മെസ്സിയത് ശ്രദ്ധിക്കാതെ ഇരുന്നത് ഗ്രിസ്മാനില്‍ താല്‍പ്പര്യമില്ലാത്തതിനാലാണെന്ന അഭ്യൂഹത്തെ ശക്തിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ പോയ അബദ്ധമാണെന്നാണ് മെസ്സി പറഞ്ഞത്. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച ഗ്രിസ്മാന് പ്രതാപത്തിനൊത്ത് ഉയരാനായിട്ടില്ല. പരിക്കും താരത്തിന് തിരിച്ചടി നല്‍കുന്നു.

Story first published: Thursday, October 10, 2019, 8:48 [IST]
Other articles published on Oct 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+