Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഫുട്‌ബോളിന് വാനോളം പ്രതീക്ഷ; ഐഎസ്എല്ലും പ്രീമിയര്‍ ലീഗും കരാറൊപ്പിട്ടു

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും ( ഐഎസ്എല്‍) ഏറെ പ്രതീക്ഷ നല്‍കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബിന്റെ കരാര്‍. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് കൈത്താങ്ങാവാന്‍ ലക്ഷ്യമിടുന്ന കരാറില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനൊപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ഒപ്പുവെച്ചു. ലോക പ്രശസ്ത ലീഗുകളിലൊന്നായ പ്രീമിയര്‍ ലീഗ് ഇന്ത്യന്‍ ഫുട്‌ബോളുമായി സഹകരിക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ച് ചരിത്ര നേട്ടമാണ്.

ശനിയാഴ്ച മുംബൈയില്‍ നടന്ന ചടങ്ങില്‍ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ ചെയര്‍ പേഴ്‌സ്ണ്‍ നിതാ അംബാനിയും പ്രീമിയര്‍ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് മാസ്റ്റേഴ്‌സും ചേര്‍ന്നാണ് പുതിയ കരാര്‍ പ്രഖ്യാപിച്ചത്. ഈ അടുത്ത് മുംബൈയില്‍ നടന്ന നെക്സ്റ്റ് ജനറേഷന്‍ മുംബൈ കപ്പില്‍ ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ പ്രശസ്ത ടീമുകളുടെ കുട്ടിത്താരങ്ങള്‍ പങ്കെടുത്തത് പുതിയ കരാറിന്റെ ഭാഗമായാണ്.

islandpremiereleague

ഇത്തരം അന്താരാഷ്ട്ര ടീമുകള്‍ ഇന്ത്യന്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ വികസനത്തിന് ഏറെ സഹായകമാവും. ഫുട്‌ബോളിനെ അടിത്തട്ടില്‍ നിന്ന് വളര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. കുട്ടി പ്രതിഭകളെ വളര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പ്രീമിയര്‍ ലീഗുമായുള്ള സഹകരണം യൂത്ത് ഫുട്‌ബോളിനെ മികച്ച രീതിയില്‍ വളര്‍ത്താന്‍ ഏറെ സഹായിക്കും -നിതാ അംബാനി പറഞ്ഞു. പുതിയ കരാര്‍ പ്രകാരം റഫറിങ്, ഭരണം എന്നിവകൂടാതെ സാമ്പത്തിക സഹായകവും പ്രീമിയര്‍ ലീഗില്‍ നിന്ന് ഇന്ത്യന്‍ ഫുട്‌ബോളിന് ലഭിക്കും.

Story first published: Saturday, February 29, 2020, 11:58 [IST]
Other articles published on Feb 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+