വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വടക്കുകിഴക്കന്‍ മേഖലയിലെ പ്രതിഷേധം; ഐഎസ്എല്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ മാറ്റിവെച്ചു

ISL and Ranji Trophy Matches Postponed Due to Protest Against CAB | Oneindia Malayalam

ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരായ പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കേണ്ടിയിരുന്ന കായിക മത്സരങ്ങളും മാറ്റിവെച്ചു. ഐഎസ്എല്‍, രഞ്ജി ട്രോഫി മത്സരങ്ങളാണ് മാറ്റിവെച്ചത്. വ്യാഴാഴ്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിന്‍ എഫ്‌സിയും തമ്മില്‍ ഗുവാഹത്തിയില്‍ നടക്കാനിരുന്ന ഐസ്എല്‍ മത്സരം ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചു.

പ്രതിഷേധമുയര്‍ന്ന സംസ്ഥാനങ്ങളിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലും ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയിലുമാണ് രഞ്ജി ട്രോഫി മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. സര്‍വീസസുമായാണ് അസ്മിന്റെ മത്സരം നടന്നുകൊണ്ടിരുന്നത്. മത്സരം മാറ്റിവെക്കുമ്പോള്‍ വിജയത്തിനിരികിലായിരുന്നു അസം. ത്രിപുരയും ജാര്‍ഖണ്ഡും തമ്മിലാണ് മറ്റൊരു മത്സരം. ജാര്‍ഖണ്ഡ് 205 റണ്‍സിന്റെ ലീഡെടുത്ത മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു.

isl

<strong>ഞങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ ലിവര്‍പൂളിനെ തീര്‍ക്കും; 'മുന്നറിയിപ്പുമായി' റയല്‍ കോച്ച്</strong> ഞങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ ലിവര്‍പൂളിനെ തീര്‍ക്കും; 'മുന്നറിയിപ്പുമായി' റയല്‍ കോച്ച്

ഗവാഹത്തിയിലും അഗര്‍ത്തലയിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി. കളിക്കാരുടെ സുരക്ഷയ്ക്കാണ് പ്രധാന്യം. അതുകൊണ്ടുതന്നെ മത്സരം നീട്ടിവെക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ബിസിസിഐ വ്യക്തമാക്കി. രഞ്ജി ട്രോഫി മത്സരങ്ങളുടെ തീയതി പിന്നീട് അറിയിക്കും.

Story first published: Thursday, December 12, 2019, 12:11 [IST]
Other articles published on Dec 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X