വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐഎസ്എല്ലിന് ഇന്ന് കിക്കോഫ്; ബ്ലാസ്റ്റേഴ്‌സ് എടികെയ്‌ക്കെതിരെ, ജയം ആര്‍ക്കൊപ്പം?

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഐഎസ്എല്‍ ആറാം സീസണ് തുടക്കമാകുന്നു. രാത്രി 7.30ന് കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ പിറകിലായിപ്പോയ ബ്ലാസ്‌റ്റേഴ്‌സ് ഇക്കുറി മിന്നുന്ന പ്രകടനത്തോടെ ആരാധകരുടെ പ്രിയം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്. ഒരുപിടി മികച്ച കളിക്കാരും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

മുന്നേറ്റനിരയാണ് ഇക്കുറി ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത്. നെജീരിയക്കാരന്‍ ബര്‍തലോമേവ് ഒഗ്ബെച്ചെ ടീമിനുവേണ്ടി ഗോള്‍വേട്ട നടത്തും. റാഫേല്‍ മെസി ബൗളിയും മലയാളി താരം മുഹമ്മദ് റാഫിയും സ്‌ട്രൈക്കര്‍മാരാകും. മധ്യനിരയില്‍ ഇന്ത്യന്‍താരമായ മലയാളി സഹല്‍ അബ്ദുള്‍ സമദിന്റെ സാന്നിധ്യം ആരാധകര്‍ക്ക് ആവേശം പകരുന്നു. മുഹമ്മദൗ മൗസ്തഫ നിങ്, സെര്‍ജിയാ സിഡോഞ്ചോ എന്നീ വിദേശതാരങ്ങളും മധ്യനിരയില്‍ കളിക്കും. ലാല്‍റുവാത്താറ, മുഹമ്മദ് റാകിപ് എന്നിവര്‍ക്കൊപ്പം പ്രതിരോധത്തില്‍ ആരൊക്കെയാകും എന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. സന്ദേശ് ജിംഗാന് പരിക്കേറ്റത് തിരിച്ചടിയാണെങ്കിലും അത് മറികടക്കാനുള്ള കളിക്കാര്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ട്. ബിലാല്‍ ഖാന്‍ ആയിരിക്കും ഗോള്‍ കീപ്പര്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലനായി എല്‍കോ ഷട്ടോറിക്ക് ഐഎസ്എല്ലില്‍ അരങ്ങേറ്റം കൂടിയാണിത്.

ലാ ലീഗയില്‍ റയലിന് തോല്‍വി, ബാഴ്‌സ തലപ്പത്ത്; ഇപിഎല്ലില്‍ സിറ്റിക്ക് ജയംലാ ലീഗയില്‍ റയലിന് തോല്‍വി, ബാഴ്‌സ തലപ്പത്ത്; ഇപിഎല്ലില്‍ സിറ്റിക്ക് ജയം

isl19preview

അന്റോണിയോ ലോപെസ് ഹബാസിന്റെ കീഴില്‍ ഒരുങ്ങിയാണ് ഇക്കുറി എടികെയുടെ വരവ്. ആദ്യ സീസണില്‍ കൊല്‍ക്കത്തന്‍ ടീമിനെ ചാമ്പ്യന്‍മാരാക്കിയ പരിശീലകനാണ് ഹബാസ്. അന്ന് ബ്ലാസ്‌റ്റേഴ്‌സിനെയായിരുന്നു തോല്‍പ്പിച്ചത്. എഡു ഗാര്‍ഷ്യയും മൈക്കേല്‍ സൂസൈരാജും ഉള്‍പ്പെട്ട ആക്രമണനി കരുത്തുറ്റതാണ്. പ്രതിരോധത്തില്‍ മുന്‍ ബംഗളൂരു എഫ്സിതാരം ജോണ്‍ ജോണ്‍സനുണ്ട്. മലയാളി താരം അനസ് എടത്തൊടികയ്ക്ക് വിലക്കുള്ളതിനാല്‍ കളിക്കാനാകില്ല.

ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയതില്‍ അഞ്ചുതവണയും എടികെയ്ക്കായിരുന്നു ജയം. ബ്ലാസ്റ്റേഴ്സ് രണ്ടില്‍ ജയിച്ചു. കഴിഞ്ഞപതിപ്പില്‍ എടികെയെ അവരുടെ തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സ് വീഴ്ത്തി. കൊച്ചിയില്‍ സമനിലയായിരുന്നു ഫലം. ഇത്തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഫലം പ്രവചനാതീതമാകും. പുതിയ കളിക്കാരും പരിശീലകരും എത്രത്തോളമുണ്ടെന്ന് ആദ്യ മത്സരത്തോടെ വ്യക്തമാകുകയും ചെയ്യും.

Story first published: Sunday, October 20, 2019, 11:31 [IST]
Other articles published on Oct 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X