Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് ആശ്വാസം, ഇഷാന്ത് ശര്‍മ ഫിറ്റ്‌നസ് ടെസ്റ്റ് പാസ്; ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് കളിക്കും

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസമായി ഇഷാന്ത് ശര്‍മയുടെ തിരിച്ചുവരവ്. പരിക്കേറ്റ ഇഷാന്ത് ന്യൂസീലന്‍ഡ് പരമ്പര കളിക്കില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും ഫിറ്റ്‌നസ് ടെസ്റ്റ് പാസായതോടെ ന്യൂസീലന്‍ഡ് പരമ്പര കളിക്കുമെന്നുറപ്പായി. ജനുവരി 20ന് നടന്ന രഞ്ജി ട്രോഫി മത്സരത്തിനിടെ ഇഷാന്തിന്റെ വലത് കാല്‍ പാദത്തിന് പരിക്കേല്‍ക്കുകയായിരുന്നു. അതിന് ശേഷംജീവിതം റോളര്‍ കോസ്റ്റിലെ റൈഡേ പോലെയായിരുന്നുവെന്ന് ഇഷാന്ത് ട്വീറ്റ് ചെയ്തു.

ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഫിസിയോ തെറാപ്പിസ്റ്റ് ആശിഷ് കൗശികിന് നന്ദി പറയുന്നുവെന്നും കൗശികിനൊപ്പമുള്ള ചിത്രത്തോടെ ഇഷാന്ത് ട്വീറ്റ് ചെയ്തു. ബൗണ്‍സുകളെയും വേഗത്തെയും പിന്തുണയ്ക്കുന്ന ന്യൂസീലന്‍ഡിനെ മൈതാനത്തില്‍ ഇഷാന്തിന്റെ സാന്നിധ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കരുത്താകും. ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ പേസ് ത്രയും തന്നെയാവും കിവീസ് മണ്ണിയും ഇന്ത്യയുടെ പേസ് നിരയിലിറങ്ങുക. നവദീപ് സൈനിയും ഉമേഷ് യാദവും പുറത്തിരിക്കാനാണ് സാധ്യത.

ishantsharma

2017-18 സീസണ്‍ മുതല്‍ ഇന്ത്യയ്ക്കുവേണ്ടി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് വീഴ്്ത്തിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇഷാന്ത്. മുഹമ്മദ് ഷമിയാണ് ഇഷാന്തിന് മുകളില്‍. 31കാരനായ ഇഷാന്ത് ഇന്ത്യക്കുവേണ്ടി 96 ടെസ്റ്റുകളില്‍ നിന്നായി 292 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 74 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അഞ്ച് വിക്കറ്റ് പ്രകടനം 10 തവണ നടത്തിയിട്ടുണ്ട്. 80ഏകദിനവും, 14 ടി20യും ഇന്ത്യക്കുവേണ്ടി കളിച്ച ഇഷാന്ത് 89 ഐപിഎല്‍ മത്സരങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെട്ടെ പരമ്പര ഫെബ്രുവരി 21നാണ് ആരംഭിക്കുന്നത്.

Story first published: Sunday, February 16, 2020, 11:57 [IST]
Other articles published on Feb 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+