Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏറ്റവും മികച്ച പരിശീലകന്‍ ആര്? അത് ഈ ഓസീസ് താരമാണെന്ന് ഇഷാന്ത് ശര്‍മ

മുംബൈ: കരിയറില്‍ കണ്ട ഏറ്റവും മികച്ച പരിശീലകനാരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ. തന്റെ ജീവിതത്തില്‍ നിര്‍ണ്ണായക മാറ്റത്തിന് സഹായിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ്ങാണ് മികച്ച പരിശീലകനെന്നാണ് ഇഷാന്ത് അഭിപ്രായപ്പെടുന്നത്. ഐപിഎല്ലിലെ തന്റെ തിരിച്ചുവരവിലെ സംഭവങ്ങളാണ് ഇത്തരത്തില്‍ അഭിപ്രായപ്പെടാന്‍ കാരണമെന്നാണ് ഇഷാന്ത് പറയുന്നത്. 'ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച പരിശീലകന്‍ അദ്ദേഹമാണ്. ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഞാന്‍ വളരെ അസ്വസ്തനായിരുന്നു. അരങ്ങേറ്റതാരത്തിന്റെ മാനസീകാവസ്ഥയായിരുന്നു എനിക്ക്. എന്നാല്‍ ക്യാംപിലെത്തിയ ശേഷം അദ്ദേഹം തന്നെ വാക്കുകള്‍ എന്ന ഏറെ സഹായിച്ചു. എനിക്ക് വല്ലാത്ത ആത്മവിശ്വാസം തോന്നി.

നിങ്ങളൊരു സീനിയര്‍ താരമാണ്, നിങ്ങളാണ് യുവതാരങ്ങളെ സഹായിക്കേണ്ടത്. ഒന്നിനെക്കുറിച്ചും ആലോചിച്ച് ആശങ്കപ്പെടേണ്ടെന്നും പോണ്ടിങ് പറഞ്ഞു. ഇതാണ് എനിക്ക് കരുത്തായത്-ഇഷാന്ത് പറഞ്ഞു. അവസാന സീസണില്‍ ഡല്‍ഹിക്കുവേണ്ടി 13 വിക്കറ്റാണ് ഇഷാന്ത് വീഴ്ത്തിയത്. സാധാരണ ടി20 മത്സരങ്ങളിലെ തല്ലുകൊള്ളി ബൗളര്‍ എന്ന വിശേഷണത്തെ മാറ്റിമറിക്കുന്ന പ്രകടനമായിരുന്നു ഇഷാന്ത് കാഴ്ചവെച്ചത്. മുന്‍ ഓസീസ് നായകനായിരുന്ന റിക്കി പോണ്ടിങ് ഇപ്പോള്‍ ഐപിഎല്‍ ടീമുകളിലെ പരിശീലകനെന്ന നിലയിലാണ് ശോഭിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റൈ പരിശീലകനായിരുന്ന് ടീമിനെ കിരീടത്തിലെത്തിച്ച ശേഷമാണ് പോണ്ടിങ് ഡല്‍ഹിയിലേക്കെത്തിയത്. യുവതാരങ്ങളുടെ മികച്ച നിരയാണ് ഡല്‍ഹി ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ പ്ലേ ഓഫ് കളിച്ചത് പോണ്ടിങ്ങിന്റെ പരിശീലനത്തിന് കീഴിലാണ്. ഓസ്‌ട്രേലിയയെ രണ്ട് ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് റിക്കി പോണ്ടിങ്. കളിക്കാരനായിരിക്കെ ഇഷാന്ത് ശര്‍മയെ നേരിടാന്‍ പോണ്ടിങ് ഏറെ പ്രയാസപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ബൗണ്‍സറുകള്‍ ടെസ്റ്റില്‍ ബുദ്ധിമുട്ടിച്ചിരുന്നെന്ന് പോണ്ടിങ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

ishantsharma

31കാരനായ ഇഷാന്ത് ഇന്ത്യയുടെ ടെസ്റ്റ് ബൗളിങ് നിരയുടെ കുന്തമുനയാണ്. എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇഷാന്ത് ഏറെനാളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. 31കാരനായ താരം 2016ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ ഏകദിനം കളിച്ചത്. 2013ന് ശേഷം ടി20 ടീമിലും ഇടം പിടിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ വിദേശ ടെസ്റ്റ് പര്യടനങ്ങളില്‍ എതിരാളികളുടെ പേടി സ്വപ്‌നം ഇഷാന്തിന്റെ പേസ് ബൗണ്‍സറുകളാണ്. ഇന്ത്യക്കുവേണ്ടി 97 ടെസ്റ്റില്‍ നിന്ന് 297 വിക്കറ്റും 80 ഏകദിനത്തില്‍ നിന്ന് 115 വിക്കറ്റും 14ടി20യില്‍ നിന്ന് എട്ട് വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ 10 വിക്കറ്റ് നേട്ടം ഒരു തവണയും അഞ്ച് വിക്കറ്റ് നേട്ടം 11 തവണയും ഇഷാന്ത് സ്വന്തമാക്കിയിട്ടുണ്ട്. 89 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരം 71 വിക്കറ്റുകളാണ് പിഴുതത്. 12 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

Story first published: Thursday, May 21, 2020, 12:28 [IST]
Other articles published on May 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+