വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍ തുണച്ചു; ഇന്ത്യയുടെ ലോകകപ്പ് പകരക്കാരുടെ പട്ടികയില്‍ ഇശാന്ത് ശര്‍മയും

ദില്ലി: ഐപിഎല്ലിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ പേസര്‍ ഇശാന്ത് ശര്‍മ ഇന്ത്യയുടെ ലോകകപ്പ് ടീമിനായുള്ള പകരക്കാരുടെ പട്ടികയില്‍ ഇടംപിടിച്ചതായി റിപ്പോര്‍ട്ട്. ഋഷഭ് പന്ത്, അമ്പാട്ടി റായിഡു, നവദീപ് സെയ്‌നി തുടങ്ങിയവര്‍ നേരത്തെതന്നെ ഈ പട്ടികയിലുണ്ട്. ഏതെങ്കിലും കളിക്കാരിന് പരിക്കുമൂലമോ മറ്റെന്തെങ്കിലും കാരണം മൂലമോ കളിക്കാന്‍ കഴിയാതിരുന്നാല്‍ പകരക്കാര്‍ക്ക് അവസരം തെളിയും.

അതു സംഭവിച്ചിരിക്കുന്നു; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയെ ഞെട്ടിച്ച് ലിവര്‍പൂള്‍ ഫൈനലില്‍അതു സംഭവിച്ചിരിക്കുന്നു; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയെ ഞെട്ടിച്ച് ലിവര്‍പൂള്‍ ഫൈനലില്‍

ഡല്‍ഹി കാപ്പിറ്റല്‍സിനുവേണ്ടി കളിക്കുന്ന ഇശാന്ത് ശര്‍മ മോശമല്ലാത്ത പ്രകടനമാണ് ഐപിഎല്ലില്‍ പുറത്തെടുത്തത്. കഴിഞ്ഞ ഐപിഎല്ലില്‍ ഒരു ടീമില്‍ പോലും ഇടംപിടിക്കാതിരുന്ന ഇശാന്ത് ഇതോടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തു. 10 മത്സരങ്ങളില്‍നിന്നും 7.65 റണ്‍സ് ശരാശരിയില്‍ ഇശാന്ത് 10 വിക്കറ്റുകളാണ് വീഴ്ത്തിയത്.

ishantsharma

ഡല്‍ഹി പ്ലേ ഓഫില്‍ ഇടംപിടിച്ചതിനാല്‍ ഇശാന്തിന് പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരവുമുണ്ട്. അതേസമയം സെയ്‌നിയാണ് പകരക്കാരില്‍ ഒന്നാമനെന്നാണ് ബിസിസിഐയുടെ പ്രതികരണം. ഇശാന്ത് ശര്‍മ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പന്തെറിഞ്ഞ പരിചയസമ്പത്തുള്ള താരമാണ് ഇശാന്ത്. ഇപ്പോഴത്തെ ഫോമും ഇശാന്തിന്റെ തുണയ്‌ക്കെത്തി.

ഇന്ത്യന്‍ ടീമിനൊപ്പം മൂന്ന് സീമേഴ്‌സ് കൂടി ഇംഗ്ലണ്ടിലെ ലോകകപ്പിനെത്തുന്നുണ്ട്. ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, ദീപക് ചഹാര്‍ എന്നിവരാണിവര്‍. ഇന്ത്യന്‍ കളിക്കാര്‍ക്ക് നെറ്റ്‌സില്‍ പന്തെറിഞ്ഞു കൊടുക്കുകയാകും ഇവരുടെ പ്രധാന ചുമതല. സെയ്‌നിയും ഇവരോടൊപ്പം ചേര്‍ന്നേക്കും. അതേസമയം, ഋഷഭ് പന്തിനും അമ്പാട്ടി റായിഡുവിനും ടീമിനൊപ്പം ഇംഗ്ലണ്ടിലെത്താന്‍ കഴിയില്ല.

Story first published: Wednesday, May 8, 2019, 11:49 [IST]
Other articles published on May 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X