Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന് പരിക്ക്; ടീം ആശങ്കയില്‍

മുംബൈ: ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തിനിടെ മുംബൈ താരം ഇഷാന്‍ കിഷന് പരിക്ക്. പന്തുകൊണ്ട് മുഖത്ത് പരിക്കേറ്റ താരത്തിന് തുടര്‍ന്നുള്ള മത്സരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ടീം. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് പുറത്തിരിക്കേണ്ടിവന്നാല്‍ മുംബൈയ്ക്ക്് കനത്ത നഷ്ടമാകും.

ബാംഗ്ലൂര്‍ ടീം ബാറ്റ് ചെയ്യുന്നതിനിടെ പതിമൂന്നാം ഓവറിലായിരുന്നു സംഭവം. ഹര്‍ദിക് പാണ്ഡ്യ വിക്കറ്റ് കീപ്പര്‍ക്കായി എറിഞ്ഞു നല്‍കിയ പന്ത് ഇഷാന്റെ മുഖത്തുകൊള്ളുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ താരത്തെ ഉടന്‍ ഗ്രൗണ്ടില്‍നിന്നും പുറത്തേക്ക് മാറ്റുകയും ചെയ്തു. ഇഷാന്‍ ഇപ്പോള്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്.

ishan

ഇഷാന്‍ എളുപ്പം തിരിച്ചെത്തുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുഖത്തും കണ്ണിന് സമീപത്തുമായി നീരുവന്നിട്ടുണ്ട്. എന്നാല്‍, പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. 3-4 ദിവസത്തെ വിശ്രമമുണ്ടായാല്‍ ഇഷാന്‍ ടീമില്‍ തിരിച്ചെത്തും. ഏപ്രില്‍ 22ന് മാത്രമേ തങ്ങള്‍ക്ക് ഇനി മത്സരമുള്ളൂവെന്നും രോഹിത് പറഞ്ഞു.

മുംബൈ രഞ്ജി ക്യാപ്റ്റന്‍ കൂടിയായ ആദിത്യ താരെയാണ് ഇഷാന് പകരം ഗ്ലൗസണിഞ്ഞത്. മത്സരത്തില്‍ ബാംഗ്ലൂരിനെ 46 റണ്‍സിന് മുംബൈ തോല്‍പ്പിച്ചിരുന്നു. ഐപിഎല്ലിലെ പുതിയ സീസണിലെ മുംബൈയുടെ ആദ്യ വിജയം കൂടിയാണിത്. മുംബൈയ്ക്കുവേണ്ടി രോഹിത് ശര്‍മ 94 റണ്‍സും ഇവിന്‍ ലൂയിസ് 65ഉം റണ്‍സെടുത്തു.

Story first published: Wednesday, April 18, 2018, 14:21 [IST]
Other articles published on Apr 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+