Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ ഉപദേശകനായി ഇഷ് സോഥി

ജയ്പൂര്‍: ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്‍ ഉപദേശകനായി ന്യൂസിലന്‍ഡ് താരം ഇഷ് സോഥിയെ നിയമിച്ചു. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്റെ കളിക്കാരന്‍ കൂടിയായിരുന്നു സോഥി. ടീമിന്റെ ബൗളിങ് കോച്ച് സായ് രാജ് ബഹുതുലെ, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജാക്ക് ലഷ് മക്ക്രം എന്നിവര്‍ക്കൊപ്പം സോഥിയും പ്രവര്‍ത്തിക്കും. രാജസ്ഥാനുവേണ്ടി 8 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച സോഥി ഒന്‍പത് വിക്കറ്റും വീഴ്ത്തിയിരുന്നു.

രണ്ടു സീസണില്‍ ഫ്രാഞ്ചൈസിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞപ്പോള്‍ നല്ല രീതിയിലുള്ള അടുപ്പമുണ്ടാക്കാന്‍ കഴിഞ്ഞുവെന്ന് സോഥി പറഞ്ഞു. ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ടവര്‍ തനിക്ക് മികച്ച പിന്തുണയാണ് നല്‍കിവന്നത്. അതുകൊണ്ടുതന്നെ ഇത്തരമൊരു ഓഫര്‍ വന്നപ്പോള്‍ താന്‍ രണ്ടുവട്ടം ആലോചിച്ചില്ല. റോയല്‍സ് മാനേജ്‌മെന്റിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് നല്ലൊരു അവസരമാണെന്നും താരം പറഞ്ഞു.

ishsodhi

ചെറിയ പ്രായത്തില്‍ തന്നെ കോച്ചിങ് സ്റ്റാഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് അംഗീകാരമായാണ് കരുതുന്നത്. ഇതുവഴി തനിക്ക് ഏറെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്നും താരം പറഞ്ഞു. ന്യൂസിലന്‍ഡിനുവേണ്ടി 40 ടി20 മത്സരങ്ങളില്‍ കളിച്ച സോഥി 47 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 17 ടെസ്റ്റും 31 ഏകദിനങ്ങളും ന്യൂസിലന്‍ഡിനുവേണ്ടി ഈ ഇന്ത്യന്‍ വംശജന്‍ കളിച്ചിട്ടുണ്ട്.

Story first published: Thursday, January 2, 2020, 16:40 [IST]
Other articles published on Jan 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+