Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിലേക്കു മടങ്ങിയെത്താന്‍ ഇര്‍ഫാന്‍, ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചേക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്ന ഇര്‍ഫാന്‍ പഠാന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഇത്തവണത്തെ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ (എല്‍പിഎല്‍) അദ്ദേഹം കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ശ്രീലങ്കന്‍ ന്യൂസ് പേപ്പറായ ഡെയ്‌ലി ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം മാര്‍ട്ടിന്‍ ഗുപ്റ്റിലും ഇര്‍ഫാന്‍ പത്താനും ലങ്ക പ്രീമിയര്‍ ലീഗിനുള്ള 143 അംഗ വിദേശ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇതില്‍ നിന്ന് ഫ്രാഞ്ചൈസികള്‍ തിരഞ്ഞെടുക്കുന്ന താരങ്ങളാവും ലങ്ക പ്രീമിയര്‍ ലീഗില്‍ കളിക്കുക. ലങ്കയിലെ 24 ആഭ്യന്തര ക്രിക്കറ്റ് ക്ലബ്ബുകളില്‍ നിന്നുള്ള 48 താരങ്ങള്‍ക്കും ലീഗില്‍ അവസരം നല്‍കും. ഒരു ക്ലബ്ബില്‍ നിന്ന് രണ്ട് താരങ്ങള്‍ക്ക് വീതമാകും അവസരം ലഭിക്കുക. കൂടാതെ 80തോളം ദേശീയ താരങ്ങളും ലങ്ക പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. യുവതാരങ്ങളെ കണ്ടെത്തിയ വളര്‍ത്തുന്നതിനായി അണ്ടര്‍ 23,19 താരങ്ങളെയും ലീഗിലേക്ക് പരിഗണിക്കുന്നുണ്ട്.

irfanpathan

അഞ്ച് ഫ്രാഞ്ചൈസികള്‍ അണിനിരക്കുന്ന ലീഗ് ആഗസ്റ്റ് 8ന് ആരംഭിച്ച് സെപ്തംബര്‍ 20നാണ് അവസാനിക്കുന്നത്. നേരത്തെ ലീഗ് ആരംഭിക്കേണ്ടതായിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നീണ്ടുപോയിരുന്നു. ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനാല്‍ സെപ്തംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിന്റെ ആദ്യ മത്സരത്തില്‍ ലങ്കന്‍ താരങ്ങള്‍ ഉണ്ടാകില്ല.

2017ലാണ് അവസാനമായി ഇര്‍ഫാന്‍ ഐപിഎല്ലില്‍ കളിച്ചത്. മോശം ഫോമിനെത്തുടര്‍ന്ന് പലപ്പോഴും ടീമില്‍ നിന്ന് തഴയപ്പെട്ടതോടെ കമന്റേറ്ററായും അവതാരകനായും അദ്ദേഹം മാറി. കഴിഞ്ഞിടെ നടന്ന ഇതിഹാസ താരങ്ങള്‍ പങ്കെടുത്ത ചാരിറ്റി മത്സരത്തില്‍ ഗംഭീര പ്രകടനമായിരുന്നു ഇര്‍ഫാന്‍ പുറത്തെടുത്തത്. ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് ഹാട്രിക്ക് നേടിയിട്ടുള്ള താരമാണ് ഇര്‍ഫാന്‍ പത്താന്‍.

29 ടെസ്റ്റില്‍ നിന്ന് 1105 റണ്‍സും 100 വിക്കറ്റും 120 ഏകദിനത്തില്‍ നിന്ന് 1544 റണ്‍സും 173 വിക്കറ്റും 24ടി20യില്‍ നിന്ന് 172 റണ്‍സും 28 വിക്കറ്റുമാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ അദ്ദേഹം നേടിയത്. 103 ഐപിഎല്ലില്‍ നിന്നായി 1139 റണ്‍സും 80 വിക്കറ്റും ഇര്‍ഫാന്റെ പേരിലുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബ്,ഡല്‍ഹി ക്യാപിറ്റല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,ചെന്നൈ സൂപ്പര്‍ കിങ്‌സ്,റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്,ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കൊപ്പമെല്ലാം അദ്ദേഹം ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.

കിവീസ് വെടിക്കെട്ട് ബാറ്റ്‌സ്മാനായ മാര്‍ട്ടിന്‍ ഗുപ്റ്റിലും ഇത്തവണ ലങ്ക പ്രീമിയര്‍ ലീഗില്‍ കളിക്കും. 13 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 270 റണ്‍സാണ് ഗുപ്റ്റില്‍ നേടിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കുവേണ്ടി ഗുപ്റ്റില്‍ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.

Story first published: Friday, July 31, 2020, 17:20 [IST]
Other articles published on Jul 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+