വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഹിത് ശര്‍മയുടെ വിജയ രഹസ്യമെന്ത്? ഇര്‍ഫാന്‍ പത്താന്‍ വെളിപ്പെടുത്തുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് നട്ടെല്ലായി ചുരുങ്ങിയ സമയത്തിനുള്ളില്‍ വളര്‍ന്ന താരമാണ് രോഹിത് ശര്‍മ. മടിയനായ താരമെന്ന ആക്ഷേപങ്ങള്‍ക്ക് റെക്കോഡ് പ്രകടനങ്ങള്‍കൊണ്ട് മറുപടി പറഞ്ഞ രോഹിത് ഇന്ന് ആരാധകരുടെ സ്വന്തം ഹിറ്റ്മാനാണ്. അനായാസമായി സിക്‌സറുകള്‍ പറത്താന്‍ കെല്‍പ്പുള്ള രോഹിത് ഇക്കഴിഞ്ഞ ലോകകപ്പിലടക്കം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ രോഹിതിന്റെ ബാറ്റിങ് പ്രകടനത്തിന്റെയും ക്യാപ്റ്റന്‍സിയുടെയും വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പത്താന്‍.

കഠിനാധ്വാനമാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യമെന്നാണ് പത്താന്‍ പറയുന്നത്. ഒരുപാട് ആളുകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിക്കുന്നുണ്ട്.പലരും ലുക്ക് കണ്ടാണ് ആളുകളെ വിലയിരുത്തുന്നത്. എന്നാല്‍ കാര്യങ്ങള്‍ സത്യത്തില്‍ അങ്ങനെയല്ല. വളരെയധികം കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. രോഹിതിന്റെ വിജയത്തിന് പിന്നില്‍ അതാണ് കാരണം. എപ്പോഴും കഠിനാധ്വാനത്തെക്കുറിച്ച് സംസാരിക്കുന്ന രോഹിതിനെ പലപ്പോഴും ആളുകള്‍ വിലയിരുത്തുന്നത് അലസനെന്ന നിലയിലാണ്.

സ്റ്റെയിനിനെതിരേ മികച്ച സ്‌ട്രൈക്കറേറ്റ് ആര്‍ക്കൊക്കെ? മുന്നില്‍ ഓസീസ് താരം, ധോണിയും പട്ടികയില്‍സ്റ്റെയിനിനെതിരേ മികച്ച സ്‌ട്രൈക്കറേറ്റ് ആര്‍ക്കൊക്കെ? മുന്നില്‍ ഓസീസ് താരം, ധോണിയും പട്ടികയില്‍

irfanpathanandrohitsharma

മുംബൈ താരവും രഞ്ജി ട്രോഫിയിലെ ഇതിഹാസവുമായ വസിം ജാഫറിനും സമാന അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും പത്താന്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ റണ്ണിനായുള്ള ഓട്ടവും ബാറ്റിങ് ശൈലിയും കണ്ട് അദ്ദേഹം അലസനാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ അങ്ങനെയാണോ? അല്ല അദ്ദേഹം വളരെയധികം അധ്വാനിക്കുന്ന താരമാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു പത്താന്‍.

കരിയറിന്റെ തുടക്കത്തില്‍ വളരെ മോശം പ്രകടനമായിരുന്നു രോഹിതിന്റേത്. മധ്യനിരയില്‍ ഇന്ത്യ പരീക്ഷിച്ചപ്പോഴെല്ലാം സ്ഥിരതയോടെ കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാല്‍ എം എസ് ധോണി അദ്ദേഹത്തെ ഓപ്പണിങ്ങില്‍ പരീക്ഷിച്ചതോടെ കരിയര്‍ മാറി മറിഞ്ഞു. പിന്നീടങ്ങോട്ട് ഇന്ത്യ കണ്ടത് സെവാഗിന് ശേഷമുള്ള ഓപ്പണിങ്ങിലെ വെടിക്കെട്ട് ബാറ്റ്‌സ്മാനെയാണ്. ഇക്കഴിഞ്ഞ ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയാണ് അദ്ദേഹം അടിച്ചെടുത്തത്. ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ വൈസ് ക്യാപ്റ്റനായ രോഹിതിന് നേരത്തെ ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ടെസ്റ്റ് ഓപ്പണറായും അദ്ദേഹം സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ രോഹിത് നാല് കിരീടമാണ് ടീമിന് സമ്മാനിച്ചത്.

കോവിഡ് ബാധയെത്തുടര്‍ന്ന് ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മാര്‍ച്ച് 10 ഓടെ നിര്‍ത്തിവെച്ച മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലോക്ഡൗണിനെത്തുടര്‍ന്ന് മുംബൈയിലായിരുന്ന രോഹിത് അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മൈതാനത്ത് പരിശീലനം പുനരാരംഭിച്ചു. ജൂണ്‍ അവസാനവാരം തുടങ്ങേണ്ടിയിരുന്ന ശ്രീലങ്കന്‍ പര്യടനവും സിംബാബ്‌വെ പര്യടനവും ഇന്ത്യ റദ്ദാക്കിയിരുന്നു. ഒക്ടോബറില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെച്ചാല്‍ ഡിസംബറില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനമാവും ഇന്ത്യക്ക് മുന്നിലുണ്ടാകുന്ന ആദ്യ പരമ്പര.

Story first published: Sunday, June 28, 2020, 16:14 [IST]
Other articles published on Jun 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X