വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗാംഗുലി, ധോണി, ദ്രാവിഡ്, കുംബ്ലൈ, സെവാഗ്, ഗംഭീര്‍ — പ്രിയ ക്യാപ്റ്റന്‍ ആര്? മനസു തുറന്ന് പഠാൻ

പ്രിയ നായകന് ആര്? ആകാംക്ഷയേറിയ ചോദ്യത്തിന്് ഉത്തരം നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. 2003 -ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഇര്‍ഫാന്‍ പഠാന്‍ എംഎസ് ധോണി, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, അനില്‍ കുംബ്ലൈ, ഗൗതം ഗംഭീര്‍ എന്നിവര്‍ക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. പറഞ്ഞുവരുമ്പോള്‍ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റനായിരിക്കെയാണ് ഇര്‍ഫാന്‍ പഠാന്‍ കൂടുതല്‍ തവണ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ധോണിക്ക് കീഴില്‍ 68 രാജ്യാന്തര മത്സരങ്ങള്‍ താരം കളിച്ചു.

1

ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയില്‍ 49 മത്സരങ്ങളും ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ 45 മത്സരങ്ങളും ഇര്‍ഫാന്‍ പഠാന്‍ കളിച്ചിരിക്കുന്നു. വീരേന്ദര്‍ സെവാഗിന് കീഴില്‍ ആറ് മത്സരങ്ങളും അനില്‍ കുംബ്ലൈയ്ക്ക് കീഴില്‍ നാലു മത്സരങ്ങളും കളിച്ച ചരിത്രമുണ്ട്് പഠാന്. 2011 -ല്‍ ഗൗതം ഗംഭീറിന് കീഴിലും ഒരു മത്സരം ഇദ്ദേഹം കളിച്ചത് കാണാം. അപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആരുടെ നായകപാടവമാണ് കൂടുതല്‍ ഇഷ്ടം? അടുത്തിടെ 'സ്‌പോട്‌സ് ടോക്കിന്്' നല്‍കിയ അഭിമുഖത്തില്‍ പഠാന് മനസുതുറന്നിരിക്കുകയാണ്.

2

രാഹുല്‍ ദ്രാവിഡിന് കീഴിലാണ് താന്‍ ക്രിക്കറ്റ് ഏറ്റവുമധികം ആസ്വദിച്ചതെന്ന് പഠാന്‍ പറയുന്നു. ഗാംഗുലിയുടെ കാലത്താണ് പഠാന്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്. ധോണിയുടെ കാലത്ത് ടീം ഇന്ത്യ പ്രഥമ ട്വന്റി-20 ലോകകപ്പ് കിരീടം ഉയര്‍ത്തുമ്പോള്‍ പഠാന്‍ സംഘത്തിലെ പ്രധാനിയായിരുന്നു. അന്നത്തെ ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതും പഠാന്‍ തന്നെ.

3

ഇതൊക്കെയാണെങ്കിലും രാഹുല്‍ ദ്രാവിഡ് എന്ന ക്യാപ്റ്റന്് കീഴില്‍ കളിക്കാനാണ് പഠാന് കൂടുതല്‍ താത്പര്യം. കാരണം ടീമില്‍ ഓരോരുത്തരുടെയും റോള്‍ എന്താണെന്ന് ദ്രാവിഡ് എന്നും വ്യക്തമാക്കും. പഠാന്റെ അഭിപ്രായത്തില്‍ ഏറ്റവും 'അണ്ടര്‍റേറ്റഡ്' ഇന്ത്യന്‍ ക്യാപ്റ്റനാണ് ദ്രാവിഡ്. ഇന്ത്യന്‍ നായകന്മാരെ കുറിച്ചുള്ള ചര്‍ച്ച വരുമ്പോള്‍ ദ്രാവിഡിന്റെ പേര് മിക്കപ്പോഴും കേള്‍ക്കാറില്ല. എന്നാല്‍ ഒരു കാലത്ത് ദ്രാവിഡിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി 16 ഏകദിന മത്സരങ്ങള്‍ വരെ ചേസ് ചെയ്തു ജയിച്ച ചരിത്രമുണ്ട് ടീം ഇന്ത്യയ്ക്ക്, പഠാന്‍ അറിയിച്ചു.

4

2000 - 2007 കാലഘട്ടത്തിലാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നത്. ഇക്കാലയളവില്‍ 104 മത്സരങ്ങളില്‍ ദ്രാവിഡ് ഇന്ത്യയെ നയിച്ചു. 50 തവണയാണ് ടീം ഇന്ത്യ ദ്രാവിഡിന് കീഴില്‍ ജയം നുണച്ചതും. ഇതേസമയം, മറ്റുള്ളവര്‍ മോശക്കാരാണെന്ന് താരം പറയുന്നില്ല. കരിയറില്‍ ഉടനീളം പിന്തുണച്ച നായകനാണ് സൗരവ് ഗാംഗുലി. നേട്ടങ്ങളുടെ കാര്യത്തില്‍ എംഎസ് ധോണി കഴിഞ്ഞേയുള്ളൂ മറ്റാരും, പഠാന്‍ വ്യക്തമാക്കി. അനില്‍ കുംബ്ലൈയുടെ നായകപാടവം കൃത്യമായി വിനിയോഗിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. കുറച്ചേറെക്കാലം കുംബ്ലൈ ടീമിനെ നയിച്ചിരുന്നെങ്കിലെന്ന് ഇപ്പോള്‍ ആശിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല, പഠാന്‍ കൂട്ടിച്ചേര്‍ത്തു.

5

2012 -ലാണ് ഇര്‍ഫാന്‍ പഠാന്‍ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞത്. 2013 ഐസിസി ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ കൃത്യം നൂറു വിക്കറ്റുകളുണ്ട് പഠാന്റെ പേരില്‍. ഏകദിനത്തില്‍ 173 വിക്കറ്റുകളും ട്വന്റി-20 -യില്‍ 28 വിക്കറ്റുകളും ഇദ്ദേഹം നേടി. 27 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തതാണ് പഠാന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റൈസിങ് പൂനെ സൂപ്പര്‍ജയന്റ്, സണ്‍റൈസേഴ്സ് ഹൈദരബാദ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. 103 മത്സരങ്ങളില്‍ നിന്നും 80 വിക്കറ്റുകളാണ് ഐപിഎല്ലില്‍ പഠാന്റെ സമ്പാദ്യം.

Story first published: Thursday, June 4, 2020, 14:05 [IST]
Other articles published on Jun 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X