മുംബൈ: ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പഠാനെ ഇനി പുതിയ റോളില്‍ കാണാം. അടുത്ത സീസണല്‍ ജമ്മു കാശ്മീര്‍ ടീമിന്റെ പരിശീലകനും ഉപദേഷ്ടാവായും ഇര്‍ഫാനെ നിയമിച്ചു. കഴിഞ്ഞ വര്‍ഷം ജമ്മു കാശ്മീര്‍ ടീമിന്റെ താരവും ഉപദേശകനുമായിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തവണ ഇര്‍ഫാനെ താരമായി ടീമില്‍ നിര്‍ത്താതെ പരിശീലകന്റെ പുതിയ ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു ക്രിക്കറ്റ് അസോസിയേഷന്.
കഴിഞ്ഞ ആഭ്യന്തര സീസണില്‍ ജമ്മു കാശ്മീരിനു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും ഇര്ഫാന് കളിച്ചിരുന്നു. എന്നാല്‍ ശരാശരി പ്രകടനമാണ് അദ്ദേഹത്തിനു പുറത്തെടുക്കാന്‍ കഴിഞ്ഞത്. സംസ്ഥാനത്ത് നിരലധി ടാലന്റ് ഹണ്ട് ക്യാംപികളിലെയും സജീവ സാന്നിധ്യമായിരുന്നു ഇര്ഫാന്.
ഗംഭീരം വാര്‍ണര്‍... ഇതാണ് വിടവാങ്ങല്‍, ഹൃദയം തൊടുന്ന കുറിപ്പോടെ സൂപ്പര്‍ താരം ഐപിഎല്‍ വിട്ടു
നിലവില്‍ ഐപിഎല്ലില്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ് ഇര്ഫാന്. ടൂര്‍ണമെന്റ് കഴിഞ്ഞ ശേഷമാവും അദ്ദേഹം ജമ്മു കാശ്മീര്‍ ടീമിനൊപ്പം ചേരുക. 2012ലാണ് ഇര്ഫാന് ഇന്ത്യക്കുവേണ്ടി അവസാനമായി കളിച്ചത്. തുടര്‍ച്ചയായ പരിക്കുകളും മോശം ഫോമും പിന്നീട് താരത്തിനു വിനയാവുകയായിരുന്നു.