Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രാവിഡ് അംഗീകരിക്കപ്പെടാതെ പോയ നായകനല്ല, അദ്ദേഹം വിജയി; കാരണങ്ങള്‍ നിരത്തി ഇര്‍ഫാന്‍ പത്താന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്മാരെന്നത് ആരാധകന്മാരെ സംബന്ധിച്ച് വീരപുരുഷന്മാര്‍ തന്നെയാണ്. കപില്‍ ദേവ്, സൗരവ് ഗാംഗുലി, എം എസ് ധോണി, വിരാട് കോലി തുടങ്ങിയവര്‍ക്കെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ നായകന്മാരെന്ന വീര പരിവേഷം നല്‍കുന്നുണ്ടെങ്കിലും ഇതിനിടെ ഇന്ത്യയെ മികച്ച രീതിയില്‍ നയിച്ച രാഹുല്‍ ദ്രാവിഡിനെ പലപ്പോഴും ഒഴിവാക്കപ്പെടുന്നു. ദ്രാവിഡിനെ ഇന്ത്യയുടെ വന്മതിലെന്ന പേരിനപ്പുറം മികച്ച നായകനെന്ന് വിശേഷിപ്പിക്കുന്നവര്‍ ചുരുക്കമാണ്.

ഏറ്റവും അംഗീകരിക്കപ്പെടാതെ നായകനെന്ന വിശേഷണം ദ്രാവിഡിന് ചാര്‍ത്തപ്പെടുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ദ്രാവിഡ് വിജയിച്ച നായകനാണെന്നും അതിനുള്ള കാരണങ്ങളും പത്താന്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ക്രിക്ക് ഇന്‍ഫോയുടെ ചാറ്റ് ഷോയ്ക്കിടെയാണ് പത്താന്‍ ദ്രാവിഡിനെക്കുറിച്ച് പ്രതികരിച്ചത്.

dravidandirfanpathan

ദ്രാവിഡ് ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെട്ട ക്യാപ്റ്റനാണ്.എന്നാല്‍ അദ്ദേഹം ഒരിക്കലും പരാജയപ്പെട്ട നായകനല്ല. ടീമിനെന്താണ് വേണ്ടതെന്ന് നന്നായി അറിയാവുന്ന നായകനാണ് അദ്ദേഹം. ഓരോ ക്യാപ്റ്റന്‍മാര്‍ക്കും അവരുടേതായ ശൈലിയുണ്ട്. ഇതില്‍ വ്യത്യസ്തനായ നായകനാണ് ദ്രാവിഡ്. സഹതാരങ്ങളുമായി മികച്ച ആശയവിനിമയും അദ്ദേഹം നടത്തിയിരുന്നു. ഇതാണ് നിങ്ങളുടെ ദൗതം നിങ്ങളത് മനോഹരമായി ചെയ്യണമെന്ന് ഓരോരുത്തരോടും അദ്ദേഹം പറയാറുണ്ടായിരുന്നു. എന്തും ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നു. ഏത് ശൈലിയിലും കളിക്കാന്‍ തയ്യാറുള്ള അദ്ദേഹം വിക്കറ്റ് കീപ്പര്‍ റോളിലും തിളങ്ങി.

ഓപ്പണറായും മൂന്നാം നമ്പറിലും അദ്ദേഹം ബാറ്റ് ചെയ്തു. ഏകദിനത്തിലെ മികച്ച താരങ്ങളുടെ പട്ടികയില്‍ പലപ്പോഴും ദ്രാവിഡ് ഉണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം ഏകദിനത്തില്‍ 10,000ല്‍ അധികം റണ്‍സ് നേടി. ടീമിനുവേണ്ടി കളിക്കുന്ന താരമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ശൈലിയും നായകമികവുമെല്ലാം ടീമിനുവേണ്ടിയായിരുന്നു-പത്താന്‍ പറഞ്ഞു. താരങ്ങള്‍ക്കൊരു പ്രശ്‌നമുണ്ടായാല്‍ അവിടെ ദ്രാവിഡ് ഓടിയെത്തും. എല്ലായ്‌പ്പോഴും നായകന്മാര്‍ അങ്ങനെയല്ല. അവര്‍ പല തിരക്കുകളിലുമായിരിക്കും. എന്നാല്‍ നമുക്കൊരു പ്രശ്‌നമുണ്ടെങ്കില്‍ രാവിലെ രണ്ട് മണിക്കും ദ്രാവിഡിന്റെ അടുത്ത് ചെല്ലാമായിരുന്നു.

സഹതാരങ്ങളുമായി മികച്ച ആശയവിനിമയം കാത്ത്‌സൂക്ഷിക്കുക എന്നതാണ് ഒരു നായകന്റെ പ്രധാന ധര്‍മം. അത് ദ്രാവിഡ് മനോഹരമായി ചെയ്തുവെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.ഇന്ത്യയെ 79 ഏകദിനത്തില്‍ നയിച്ച ദ്രാവിഡ് 42 മത്സരത്തിലും വിജയിപ്പിച്ചപ്പോള്‍ 33 മത്സരത്തില്‍ തോറ്റു.25 ടെസ്റ്റില്‍ എട്ടെണ്ണത്തിലും വിജയിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ആറ് മത്സരത്തില്‍ തോറ്റു.ഏകദിനത്തില്‍ തുടര്‍ച്ചയായി 17 വിജയം ഇന്ത്യക്ക് സമ്മാനിച്ച നായകനാണ് ദ്രാവിഡ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും പരിശീലകെന്ന നിലയില്‍ അദ്ദേഹം തിളങ്ങുന്നുണ്ട്. ഇന്ത്യ അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിച്ച് ലോകകപ്പ് കിരീടം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

Story first published: Sunday, June 28, 2020, 16:47 [IST]
Other articles published on Jun 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+