വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍ 2020: ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെ യുഎഇയില്‍ നടക്കാന്‍ തയ്യാറെടുക്കുകയാണ്. ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ തോത് വളരെ കൂടുതലായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ ഐപിഎല്‍ യുഎഇയില്‍ നടത്തുന്നത്. ഇതിനായുള്ള ഔദ്യോഗിക അനുമതി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ബിസിസിഐക്ക് നല്‍കിയതായി ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചിരുന്നു. ഐപിഎല്ലിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കവെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന് വിവോയ്ക്ക് പകരക്കാരെ തേടുകയാണ് ബിസിസിഐ.

ഇതിന്റെ ഭാഗമായി താല്‍പര്യമുള്ള കമ്പനികളില്‍ നിന്ന് അപേക്ഷയും ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്. ആഗസ്റ്റ് 14ന് മുമ്പ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായുള്ള അപേക്ഷ നല്‍കണമെന്നാണ് ബിസിസി ഐ അറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് 18ന് സ്‌പോണ്‍സറെ പ്രഖ്യാപിക്കും. 300 കോടിയില്‍ അധികം വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്കാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി അപേക്ഷിക്കാന്‍ അവസരമുള്ളത്. ഏറ്റവും ഉയര്‍ന്ന തുക നല്‍കുന്നവര്‍ക്കായിരിക്കില്ല സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുക. കമ്പനിയുടെ സല്‍പ്പേരും മറ്റും ബിസിസി ഐയ്ക്ക് തൃപ്തികരമായെങ്കില്‍ മാത്രമെ സ്‌പോണ്‍സര്‍ഷിപ്പിന് അവകാശം ലഭിക്കു.

bcciandipl

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് വിവോ ഇത്തവണത്തെ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിട്ടുനിന്നത്. അതിര്‍ത്തിയിലെ ചൈനയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് 20ഓളം ഇന്ത്യന്‍ സൈനീകര്‍ വീര മൃത്യുവരിച്ചിരുന്നു. ഇതിന് പിന്നാലെ ചൈനയുടെ 49 ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ നിരോധിക്കുകയും ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഐപിഎല്ലില്‍ വിവോയെ സ്‌പോണ്‍സര്‍മാരായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിവോ പിന്മാറുകയായിരുന്നു. നിലവില്‍ അഞ്ച് വര്‍ഷത്തെ കരാറാണ് ചൈനീസ് കമ്പനിയായ വിവോയുമായുള്ളത്. ഏകദേശം 420 കോടിയാണ് വിവോയില്‍ നിന്ന് പ്രതിവര്‍ഷം ലഭിച്ചിരുന്നത്. വിവോയെക്കൂടാതെ മറ്റ് ചൈനീസ് കമ്പനികളും ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിട്ട് നില്‍ക്കും.

വിവോയ്ക്ക് പകരക്കാരനാകാന്‍ ഇതിനോടകം നിരവധി കമ്പനികള്‍ താല്‍പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമായും ഓണ്‍ലൈന്‍ വിപണനക്കാരായ ആമസോണാണ് മുന്നിലുള്ളത്. ഡ്രീം 11,ബൈജൂസ്,പെടിഎം തുടങ്ങിയവരും രംഗത്തുണ്ട്. കഴിഞ്ഞ ദിവസം പതഞ്ജലി ഐപിഎല്‍ സ്‌പോണ്‍സര്‍മാരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരേ ട്രോള്‍ മഴയായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

Story first published: Tuesday, August 11, 2020, 17:25 [IST]
Other articles published on Aug 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X